മലയാള സിനിമയില്‍ മോഹന്‍ലാലിന്റെ ‘മീശ പിരി’ എന്നും ചര്‍ച്ച ചെയ്യപ്പെട്ടുള്ള കാര്യമാണ്. വിമര്‍ശനപരമായും, കയ്യടികളോടെയും മോഹന്‍ലാലിന്റെ മീശ പിരിക്കലിനെക്കുറിച്ച് ഇന്നും പലരും പങ്കുവെയ്ക്കുമ്പോള്‍, ദേവാസുരം എന്ന സിനിമയിലെ മോഹന്‍ലാലിന്റെ മീശ പിരിക്കലിനെ കുറിച്ച് ഒരു അഭിമുഖ പരിപാടിയില്‍ ചിത്രത്തിന്റെ തിരക്കഥാകൃത്തായ രഞ്ജിത്ത് പറഞ്ഞത് ഇങ്ങനെ.
‘ദേവാസുരം’ എന്ന സിനിമ ചിത്രീകരിക്കുമ്പോള്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ മോഹന്‍ലാല്‍ തന്നെയാണ് ആ മീശ പിരിച്ചങ്ങനെ നിന്നത്, അത് നല്ലതാണെന്ന് തോന്നിയത് കൊണ്ട് സിനിമയ്ക്കായി ഉപയോഗിച്ചു, എന്റെ തിരക്കഥയിലെ കഥാപാത്രം മീശപിരിയ്ക്കുന്നില്ല. ‘രാജാവിന്റെ മകന്’ എന്ന സിനിമയ്ക്ക് വേണ്ടിയാണ് മോഹന്‍ലാല്‍ ആദ്യമായി മീശപിരിച്ചത്, പിന്നെ അതൊരു ട്രെന്റ് ആയി മാറിയപ്പോള്‍ നിരവധി സിനിമകളില്‍ മോഹന്‍ലാല്‍ പീശപിരിച്ച് അഭിനയിച്ചു. അത് പ്രേക്ഷകര്‍ക്ക് ഇഷ്ടമായത് കൊണ്ട് പല സിനിമകളിലും മോഹന്‍ലാലിന്റെ മീശപിരി ഹൈലൈറ്റ് ചെയ്യപ്പെട്ടു”.
രഞ്ജിത്ത് തന്നെ സംവിധാനം ചെയ്ത ലോഹം എന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ മീശപിരി വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ടിരുന്നു, രഞ്ജിത്ത് തിരക്കഥ രചിച്ച മോഹന്‍ലാല്‍ സിനിമകളിലാണ് മീശപിരിയുടെ എഫക്റ്റ് എപ്പോഴും നിറഞ്ഞു നിന്നിട്ടുള്ളത്.
Post Your Comments