Latest NewsMollywood

കോളേജില്‍ പഠിക്കുമ്പോള്‍ പ്രണയമുണ്ടായിരുന്നു; അപ്പോള്‍ അവര്‍ പറഞ്ഞു അത് തെറ്റാണ്; ഇപ്പോള്‍ പഠിക്കേണ്ട സമയമാണ്; നടി മനസ് തുറക്കുന്നു

കോളേജിലൊക്കെ പഠിക്കേണ്ട സമയത്ത് ചെറിയ പ്രേമമൊക്കെ ഉണ്ടായപ്പോള്‍ അവര്‍ വന്ന് പറഞ്ഞു. അത് തെറ്റാണ് ഇപ്പോള്‍ പഠിക്കേണ്ട സമയയമാണെന്ന്. നടി മഞ്ജിമ മനസ് തുറക്കുന്നു. പക്ഷെ ഇപ്പോള്‍ അവര്‍ ചോദിക്കുന്നു നീ എന്താ ആരെയും പ്രേമിക്കുന്നില്ലേ എന്നും. ഈ പ്രായത്തില്‍ സീരിസായൊരു റിലേഷന്‍ഷിപ്പില്‍ പോയി ചാടാന്‍ എന്നെ കൊണ്ട് പറ്റില്ല. ഇപ്പോള്‍ ശ്രദ്ധ മുഴുവന്‍ സിനിമയിലാണ്. അത് മാറ്റാന്‍ പറ്റിയ ഒരാള്‍ വരട്ടെ ഞാന്‍ വെയിറ്റിംഗിലാണെന്നും മഞ്ജിമ പറയുന്നു.

ഇമോഷണലി എങ്ങനെ സ്ട്രോംഗ് ആകാമെന്ന് അമ്മയുടെ അടുത്ത് നിന്നുമാണ് താന്‍ പഠിച്ചത്. കുഞ്ഞായിരുന്നപ്പോള്‍ അമ്മയായിരുന്നു ഞങ്ങളെ നോക്കിയിരുന്നത്. അച്ഛന് എപ്പോഴും തിരക്കായിരുന്നു. അച്ഛന്‍ മാസം മൂന്ന് പടങ്ങളൊക്കെ ചെയ്തിരുന്നു. ചെറിയ കള്ളം പറഞ്ഞാലും എതിര്‍ത്ത് പറഞ്ഞാലുമെല്ലാം അമ്മയുടെ കൈയില്‍ നിന്നും അടി കിട്ടും. പക്ഷെ പ്രൊഫഷണല്‍ ലൈഫില്‍ അച്ഛനാണ് സ്വാധീനിച്ചത്. ഈ ഫോട്ടോഷൂട്ടിനിടയില്‍ തന്നെ 25 തവണ അച്ഛന്‍ മെസേജ് അയച്ച് കാണും. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുതല്‍ കിടക്കും വരെയുള്ള കാര്യങ്ങള്‍ അച്ഛനെ അറിയിക്കുന്നത് ഇപ്പോള്‍ ശീലമായി പോയെന്നും മഞ്ജിമ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button