സിനിമാ മേഖലയിലെ തിരക്കുള്ള മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജു രഞ്ജിമ. ട്രാന്‍സ്ജന്റര്‍ സമൂഹത്തില്‍ നിന്നും മുഖ്യധാരാ സമൂഹത്തിലേയ്ക്ക് ഉയര്‍ന്നു വന്ന രഞ്ജു ജീവിതത്തില്‍ താന്‍ നേരിട്ട ദുരിതങ്ങളെക്കുറിച്ച് തുറന്നു പറയുന്നു. ഒരു സിനിമയുടെ സെറ്റില്‍ നിന്നും പൊട്ടിക്കരഞ്ഞുകൊണ്ട് പോരേണ്ട അവസ്ഥ തനിക്കുണ്ടായിട്ടുണ്ടന്ന് രഞ്ജു പറയുന്നു.
” അതിനു കാരണക്കാരനായ ആളോട് അന്ന് താന്‍ നാളെ ഈ സിനിമ മേഖല എന്റെ പിന്നില്‍ ക്യൂ നില്‍ക്കും,അന്ന് നിങ്ങള്‍ ഈ സിനിമാ മേഖലയില്‍ ഉണ്ടാകില്ലെന്ന് പറഞ്ഞു. ദൈവനിശ്ചയമായിരിക്കാം അയാളിന് ഈ മേഖലയില്‍ ഇല്ല, ഞാന്‍ ആണെങ്കില്‍ മേക്കപ്പ് മേഖലയില്‍ കഴിവുകള്‍ തെളിയിച്ചുകൊണ്ട് ഇരിക്കുന്നു.
ഒരിക്കല്‍ ചോദ്യ പേപ്പര്‍ വാങ്ങാന്‍ എന്റെ കയ്യില്‍ എടുക്കാനില്ലാരുന്ന ഒരു സാഹചര്യത്തില്‍ രണ്ടു രൂപ തന്ന് എന്നെ ലൈംഗികമായി ചൂഷണം അയാളുടെ വീട് ഞാന്‍ ഇന്ന് നാല്‍പ്പത് ലക്ഷം രൂപയ്ക്കു വാങ്ങി. ഇതൊന്നും ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നതല്ല. എല്ലാം തനിയെ സംഭവിച്ചതാണ്. ഇനിയും ജീവിതം മുന്നോട്ടുപോകേണ്ടിയിക്കുന്നു. അതിനായി ഇനിയും കൂടുതല്‍ കരുത്താര്‍ജിക്കേണ്ടിയിരിക്കുന്നു” രഞ്ജു ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചു
Post Your Comments