മോഹന്‍ലാലിന്റെ ലൂസിഫറിന്റെ എച്ച്ഡി പ്രിന്റുകള്‍ ഇന്റര്‍നെറ്റില്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. ആമസോണ്‍ പ്രൈമില്‍ ലൈവ് സ്ട്രീമിംഗ് തുടങ്ങിയതിന് പിന്നാലെയാണ് ചോര്‍ന്നത്. വിവിധ ടോറന്റ് സൈറ്റുകളിലും ടെലിഗ്രാം ഗ്രൂപ്പുകളിലുമാണ് സിനിമ വന്നിരിക്കുന്നത്. വന്‍തോതില്‍ ഇത് ഡൗണ്‍ലോഡ് ചെയ്യപ്പെടുന്നുമുണ്ട്.
അതേസമയം ലൂസിഫര്‍ പ്രിന്റ് ഇന്റര്‍നെറ്റില്‍ പ്രചരിച്ചതോടെ വിമര്‍ശനവുമായി ആരാധകര്‍ എത്തിയിരുന്നു. തിയ്യേറ്ററുകളില്‍ നൂറ് ദിവസമെങ്കിലും പ്രദര്‍ശിപ്പിക്കേണ്ട ചിത്രമാണ് ലൂസിഫറെന്നും പെട്ടെന്ന് സ്ട്രീമിംഗ് തുടങ്ങിയത് തിയ്യേറ്ററുകളില്‍നിന്നും നീക്കം ചെയ്യാന്‍ കാരണമാകുമെന്നാണ് കമന്റുകള്‍ വരുന്നത്. ഓണ്‍ലൈന്‍ സ്ട്രീമിംഗ് ഇപ്പോള്‍ വേണ്ടായിരുന്നുവെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു. ഇപ്പോഴും റിലീസ് ചെയ്ത കേന്ദ്രങ്ങളില്‍ ലൂസിഫര്‍ പ്രദര്‍ശനം തുടരുന്നുണ്ട്. പുലിമുരുകനു ശേഷമുളള മോഹന്‍ലാലിന്റെ വലിയ വിജയങ്ങളിലൊന്നായാണ് ലൂസിഫര്‍ മാറിയിരിക്കുന്നത്.
Post Your Comments