GeneralLatest NewsMollywood

ബിജുമേനോനടക്കം യൂണിറ്റിലെ മിക്കവരും പനിക്കാരായി; ഷൂട്ടിങ്ങിനിടയിലെ പ്രശ്നങ്ങളെക്കുറിച്ച് ലാല്‍ജോസ്

നാല്‍പ്പത്തിയൊന്നിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ഒരു യാത്രയുടെ കഥ പറയുന്ന സിനിമയായതുകൊണ്ട് തന്നെ ഒരു പാട് സ്ഥലങ്ങളില്‍ ഷൂട്ടുണ്ടായിരുന്നു.

ലാല്‍ജോസിന്റെ പുതിയ ചിത്രം നാല്പത്തിയൊന്നിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. പൊടിയും വെയിലും സമം ചേര്‍ന്ന ഷൂട്ടിങ്ങിനിടയില്‍ സംവിധായകന്‍ ലാല്‍ജോസ്, നായകന്‍ ബിജു മേനോന്‍ എന്നിവര്‍ അടക്കം യൂണിറ്റിലെ മിക്കവര്‍ക്കും പണി പിടിച്ചുവെന്ന് ലാല്‍ ജോസ് കുറിക്കുന്നു. ഒരു യാത്രയുടെ കഥ പറയുന്ന ചിത്രം മടിക്കേരി, വാഗമണ്‍, തലശ്ശേരി എന്നിവിടങ്ങളില്‍ വച്ചാണ് പ്രധാനമായും ചിത്രീകരിച്ചത്. അതിനെകുറിച്ചു ലാല്‍ജോസിന്റെ പോസ്റ്റ്‌ ഇങ്ങനെ

‘പ്രിയപ്പെട്ടവരേ, നാല്‍പ്പത്തിയൊന്നിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ഒരു യാത്രയുടെ കഥ പറയുന്ന സിനിമയായതുകൊണ്ട് തന്നെ ഒരു പാട് സ്ഥലങ്ങളില്‍ ഷൂട്ടുണ്ടായിരുന്നു. കര്‍ണ്ണാടകത്തിലെ മടിക്കേരിയിലും വാഗമണ്ണിലും വച്ച് ഇടയ്ക്കിടെ കോടമഞ്ഞ് ഇറങ്ങി വന്ന് ഒന്ന് വിരട്ടി. മാര്‍ച്ച് , ഏപ്രില്‍ മാസങ്ങളുടെ ചൂട് തലശ്ശേരിയിലെ ചെമ്മണ്‍ പാതകളെ പതിവുപോലെ പൊളളിച്ചു. ചൂടും പൊടിയും ഷൂട്ടും സമാസമം ചേര്‍ന്നതിന്റെ ഫലമായി ഞാനും ബിജുമേനോനും എന്നുവേണ്ട യൂണിറ്റിലെ മിക്കവരും പനിക്കാരായി. എങ്കിലും എല്ലാവരും ഒറ്റമനസ്സോടെ ഉറച്ചു നിന്നതു കണ്ടിട്ടാകണം ഒരു നല്ല സിനിമയെ വല്ലാതെ വലക്കണ്ടെന്ന് പ്രകൃതി തീരുമാനമെടുത്തിരുന്നുവെന്ന് തോന്നുന്നു. അറിഞ്ഞ് അനുഗ്രഹിച്ച് കൂടെനിന്ന പ്രകൃതിക്ക് , കുമാര്‍ജിയുടെ ക്യാമറയിലേക്ക് കനിഞ്ഞിറങ്ങിവന്നു നിഴലും നിലാവും തീര്‍ത്തതിന് പ്രകൃതിയോട് ആദ്യമേ നന്ദി പറയട്ടെ. സാന്നിദ്ധ്യം കൊണ്ടും പ്രാര്‍ത്ഥനകൊണ്ടും മനസ്സുകൊണ്ടും ഒപ്പം നിന്ന ഏവര്‍ക്കും നന്ദി. കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കാം.’.

സിഗ്‌നേച്ചര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ജി പ്രജിത്ത്, അനുമോദ് ബോസ്, ആദര്‍ശ് നാരായണന്‍ എന്നിവര്‍ നിര്‍മ്മിക്കുന ചിത്രത്തില്‍ നിമിഷ സജയനാണ് നായിക.

shortlink

Related Articles

Post Your Comments


Back to top button