BollywoodLatest NewsSongs

ഡാന്‍സും പാട്ടും നന്നായിരുന്നു; എന്നാലും പരിഭവത്തില്‍ ആരാധകര്‍

ബോളിവുഡിലെ വന്‍ താരനിറ അണിനിരന്ന ചിത്രമായിരുന്നു കലങ്ക്. സഞ്ജയ് ദത്ത്, മാധുരി ദീക്ഷിത്, ആദിത്യ റോയ് കപൂര്‍, വരുണ്‍ ധവാന്‍, സോനാക്ഷി സിന്‍ഹ, ആലിയ ഭട്ട് എന്നിങ്ങനെ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. അഭിഷേക് വര്‍മ്മ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രമായ കലങ്ക് ഏപ്രില്‍ 19 ന് റിലീസിനെത്തിയിരുന്നു. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചിരുന്നത്. ചിത്രം പുറത്തിറങ്ങുന്നതിനു മുന്‍പ് തന്നെ ടീസറും ഗാനവുമെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിത മറ്റൊരു റെക്കോഡ് നേട്ടം കൈവരിച്ചിരിക്കുകയാണ് കലങ്ക്.

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രത്തിലെ ഗാനമായിരുന്നു ഘര്‍ മോറെ പര്‍ദേസിയ എന്ന് തുടങ്ങുന്ന ഗാനം. അമിതാഭ് ഭട്ടാചാര്യയുടെ വരികള്‍ക്ക് പ്രീതമാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ശ്രേയ ഘോഷാലാണ് അതിമനോഹരമായ ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഈ പാട്ടിന്റെ വീഡിയോ ഗാനം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം കണ്ടത് പതിമൂന്ന് ലക്ഷം പേരാണ്. നൃത്തത്തിനു സംഗീതത്തിനും ഒരുപോലെ പ്രാധാന്യം നല്‍കി കൊണ്ടാണ് ഗാനം ഒരുക്കിയിരിക്കുന്നത്. പാട്ട് ഒഴിച്ച് നിര്‍ത്തിയാല്‍ മറ്റൊരു ഹൈലൈറ്റ് ആലിയയുടെ ചുവടുകള്‍ തന്നെയാണ്. അതീവ സുന്ദരിയായിട്ടാണ് അലിയ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാല്‍ പാട്ടില്‍ മികച്ച കഥക് നര്‍ത്തകി കൂടിയായ നടി മാധുരി ദക്ഷീത്തിനെ മാറ്റിനിര്‍ത്തിയത് ശരിയായില്ലെന്നും. താരത്തെ ചിത്രത്തില്‍ പൂര്‍ണ്ണമായി ഉപയോഗിച്ചിട്ടില്ലെന്നുമുള്ള വിമര്‍ശനം ഉയര്‍ന്നു വരുന്നുണ്ട്. അതിന്റെ പരിഭവത്തിലാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button