
യാഥാര്‍ത്ഥ്യമല്ലാത്ത വാര്‍ത്ത നല്കി തനിക്ക് നാണക്കേടുണ്ടാക്കി എന്ന ആരോപണവുമായി ബോളിവുഡ് താരം ഹുമ ഖുറേഷി. ഒരു വിനോദ വെബ്സൈറ്റിനെതിരെയാണ് വിമര്‍ശനവുമായി താരം രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം ‘സ്റ്റുഡന്റ് ഓഫ് ദി ഇയറിന്റെ’ സ്പെഷ്യല്‍ പ്രദര്ശനത്തിനെത്തിയപ്പോള് മുന്‍ കാമുകി ഹുമയെ സൊഹൈല്‍ ഖാനും ഭാര്യയും അവഗണിച്ചെന്നു വാര്‍ത്ത വന്നതിനെതിരെയാണ് താരത്തിന്റെ വിമര്‍ശനം. തന്റെ സല്‍പ്പേരിന് കളങ്കം വരുത്താന്‍ നിങ്ങൾക്കെങ്ങനെ ധൈര്യം വന്നെന്ന് ഹുമ ചോദിക്കുന്നു.
‘നിങ്ങള്‍ ഞങ്ങളെല്ലാവരോടും മാപ്പ് പറയണം. നിങ്ങള്‍ക്ക് ധാര്‍മികതയില്ല, സദാചാര ബോധമില്ല, താരങ്ങള്‍ നിങ്ങളെ ഒഴിവാക്കേണ്ടതുണ്ട്. നിങ്ങളെ ഞങ്ങള്‍ക്ക് ഭയമാണെന്ന് കരുതിയോ’.– ഹുമ ചോദിക്കുന്നു. അഭിമുഖം അനുവദിക്കാത്തതിന്റെ പേരിലാണ് ഇത്തരത്തില്‍ വാര്‍ത്തകള്‍ നല്‍കുന്നതെന്നും അവര്‍ ആരോപിച്ചു
Post Your Comments