താരങ്ങളുടെ ചിത്രങ്ങള്‍ക്ക് നേരെ അശ്ലീല കമന്റുകള്‍ വരുന്നത് സാധാരണമാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച വിമര്‍ശകന് ബോളിവുഡിലെ മുൻനിര സഹനടിമാരില്‍ ഒരാളായ ദിവ്യ ദത്ത നല്‍കിയ മറുപടിയാണ്.
കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിന്റെ ഇടവേളയില്‍ എടുത്ത തന്റെ ചില ചിത്രങ്ങൾ ദിവ്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. വെള്ളനിറത്തിലുള്ള കുര്‍ത്ത ധരിച്ച ചിത്രത്തിന് നിരവധി കമന്റുകളാണ് ലഭിച്ചത്. എന്നാല്‍ ഒരാളുടെ പ്രതികരണം അശ്ലീലം നിറഞ്ഞതായിരുന്നു. ഇതിന് കടുത്ത മറുപടി നല്‍കിയിരിക്കുകയാണ് ദിവ്യ.
‘അതേ, അതു വലുതാണ്, അതിന് നിങ്ങള്‍ക്കെന്താ?. സ്ത്രീകളെ അപമാനിക്കുന്നത് അവസാനിപ്പിക്ക്. സ്ത്രീകളെന്നാല്‍ വെറും ശരീരം മാത്രമല്ല. ചിരിക്കുമ്പോള്‍ അവരുടെ കണ്ണിലെ തിളക്കം നിങ്ങള്‍ കണ്ടിട്ടുണ്ടോ? ക്ഷമിക്കണം, നിങ്ങളില്‍ നിന്ന് അത്തരം നല്ല കാര്യങ്ങളൊന്നും പ്രതീക്ഷിക്കാന്‍ പാടില്ലല്ലോ. അറപ്പുളവാക്കുന്ന ഇത്തരം പോസ്റ്റുകള്‍ ഇനി മേലില്‍ പോസ്റ്റ് ചെയ്യരുത്’. – ദിവ്യ കുറിച്ചു.
Post Your Comments