സിനിമയില്‍ വീണ്ടും സെന്‍സറിംഗ് വിവാദം. ബോളിവുഡ് ചിത്രം ദേ ദേ പ്യാര് ദേയാണ് സെന്‍സര്‍ ബോര്‍ഡിന്റെ കത്തിയ്ക്ക് ഇരയായിരിക്കുന്നത്. മദ്യക്കുപ്പി കാണിക്കുന്ന രംഗത്തില്‍ പകരം പൂച്ചെണ്ട് കാണിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷന്‍.
ബോളിവുഡ് സൂപ്പര്‍ താരം അജയ് ദേവ്ഗണും തബുവും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന് എ സര്‍ട്ടിഫിക്കേറ്റാണ് ബോര്‍ഡ് നല്‍കിയിരിക്കുന്നത്. ഒരു ഗാനരംഗത്തില്‍ നായിക മദ്യക്കുപ്പി ഉപയോഗിക്കുന്നുണ്ട്. ഇത് മാറ്റി ഒരു പൂച്ചെണ്ടാക്കാനാണ് നിര്‍ദേശം.
Post Your Comments