
മലയാളത്തില്‍ തന്റേടവും കഴിവുമുള്ള നടികളുടെയും അവരെ ആദരിക്കാനറിയാവുന്ന സംവിധായകരുടെയും കാലമാണ് ഇനിയെന്ന് ശാരദക്കുട്ടി. വൈറസിന്റെ പോസ്റ്ററഉമായി ബന്ധപ്പെട്ടാണ് ശാരദക്കുട്ടി നടി റിമ കല്ലിങ്കലിനെയും സംവിധായകന് ആഷിഖ് അബുവിനെയും പ്രശംസിച്ചത്. തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ കൂടിയാണ് ശാരദക്കുട്ടി ഇരുവരെയും പ്രകീര്‍ത്തിച്ചത്. റിലീസിന് തയ്യാറെടുക്കുന്ന വൈറസിലെ റിമ കല്ലിങ്കല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്റര്‍ കഴിഞ്ഞദിവസം പുറത്ത് വിട്ടിരുന്നു. ഈ പോസ്റ്റര്‍ പങ്കുവെച്ചു കൊണ്ടാണ് ശാരദക്കുട്ടി ഇരുവരെയും പ്രകീര്‍ത്തിച്ചുകൊണ്ട് കുറിപ്പിട്ടത്.
ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം
‘മലയാളത്തില്‍ തന്റേടവും കഴിവുമുള്ള നടികളുടെ, അവരെ ആദരിക്കാനറിയാവുന്ന സംവിധായകരുടെ കാലമാണിനി. ഓരോ സിനിമയും പോയ കാലം സ്ത്രീകളോടു ചെയ്ത അനീതിക്കുള്ള പ്രായശ്ചിത്തവുമാണ്. ഷീല, ശാരദ, ജയഭാരതി, സീമ കാലത്തിനു ശേഷം അഭിനേത്രികള്‍ സിനിമയെ സ്വന്തം ചുമലില്‍ ഏറ്റുന്ന കാഴ്ച.’
Post Your Comments