ആരാധകരുടെ പ്രിയപ്പെട്ട താരമായ സെയ്ഫ് അലി ഖാന്‍ ഒരു അഭിമുഖത്തില്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ കൈയടി നേടിക്കൊണ്ടിരിക്കുന്നത്. താങ്കളെ എപ്പോഴും ഷോട്ട്‌സ് ധരിച്ചാണല്ലോ കാണുന്നത് എന്ന അവതാരകന്റെ ചോദ്യത്തിനാണ് അദ്ദേഹം മറുപടി നല്‍കിയത്.
താന്‍ എപ്പോഴും ഷോട്ട്‌സ് ധരിക്കാറുണ്ടെന്നും മിക്കവാറും ഒരേ ഷോട്ട്‌സാണ് താന്‍ ധരിക്കുന്നതെന്നും പറഞ്ഞ താരം ഇപ്പോള്‍ കുറച്ചുകൂടി വാങ്ങിയിട്ടുണ്ടെന്നും പറഞ്ഞു. എങ്കിലും എനിക്ക് ആ പച്ചയും ഓറഞ്ചും നിറങ്ങളിലുളള ഷോട്ട്‌സുകള്‍ വളരെയധികം ഇഷ്ടമാണ്. അവ വളരെ ചെറുതാണ്. എനിക്ക് അതാണ് കംഫോര്‍ട്ടബിളുമെന്ന് സെയ്ഫ് പറഞ്ഞു. ഒരാളുടെ വസ്ത്രധാരണം കൊണ്ട് അവരെ വിലയിരുത്തുന്നത് ശരിയല്ലെന്നും സെയ്ഫ് കൂട്ടിച്ചേര്‍ത്തു.
Post Your Comments