മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ജോണ്സണ് മാഷ്. അദ്ദേഹത്തിനു പിന്നാലെ മകളെയും മകനെയും നഷ്ടമായ വേദന സഹിക്കുകയാണ് മാഷിന്റെ ഭാര്യ റാണി. സങ്കടങ്ങളില്‍ തളരാതെ ജീവിതത്തില്‍ താന്‍ പിടിച്ചു നിന്നതിനെക്കുറിച്ചു മറന്നു തുറക്കുകയാണ് റാണി ജോണ്സണ്.
ക്ലബ് എഫ് എമ്മിനു നല്കിയ അഭിമുഖത്തിലാണ് ജോണ്സണ് മാഷെക്കുറിച്ചും മക്കളെക്കുറിച്ചുമുള്ള നല്ലോര്മ്മകള് റാണി ജോണ്സണ് പങ്കുവയ്ക്കുന്നത്. ”മോള് പോയി ആ നാല്‍പ്പത്തിയൊന്നു ദിവസം ഞാന്‍ മുറീന്ന് പുറത്തേക്കിറങ്ങിയിട്ടില്ല. ആരെയും കാണാനും മിണ്ടാനും ഒന്നും തോന്നിയിരുന്നില്ല. കരഞ്ഞുകൊണ്ടുമുറിയിലിരിക്കാനാണ് ഇഷ്ടപ്പെട്ടിരുന്നത്. എല്ലാ ദിവസവും രാവിലെ പള്ളിയില്‍ പോകും. കുര്‍ബാന കേള്‍ക്കും. തിരിച്ചു വരും. മുറിയില്‍ കയറി വാതില്‍ അടച്ചിരിക്കും. അമ്മച്ചി മുറിയിലേക്ക് ഭക്ഷണം കൊണ്ടു വരും. അതു കഴിക്കും. അങ്ങനെ ആ നാല്‍പ്പത്തിയൊന്നു ദിവസം കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ രെു അച്ചനുണ്ട്. ഫാദര്‍ ബോസ്കോ ഞാളിയത്ത്. അച്ചന് വന്ന് എന്നെയും അമ്മച്ചിയെയും ഒരു ധ്യാനകേന്ദ്രത്തില്‍ കൊണ്ടു പോയി. അവിടെ ചെന്ന് താമസിച്ചപ്പോഴാണ് ഒരു ധൈര്യമൊക്കെ കൈവന്നത്. ഫാദര്‍ ബൈബിളിലെ ചില വാചകങ്ങളും ഓര്‍മ്മിപ്പിച്ചു. മനുഷ്യനില്‍ ആശ്രയം വയ്ക്കുന്നതിനേക്കാള്‍ ദൈവത്തില്‍ വിശ്വാസമര്‍പ്പിക്കുന്നതാണ് നല്ലത് എന്നും. ഇപ്പോള്‍ ധൈര്യമായി ഒറ്റയ്ക്കാണെങ്കിലും ജീവിക്കാന്‍.’ റാണി പറയുന്നു.
കടപ്പാട്: മാതൃഭൂമി
Post Your Comments