
മലയാളത്തിന്റെ മെഗാതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചെത്തുന്ന വേദികള്‍ ആരാധകര്‍ ആഘോഷമാക്കാറുണ്ട്. അത്തരം ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ഒരു വിവാഹ ചടങ്ങിനെത്തിയ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
നിർമാതാവായ സന്തോഷ് ടി. കുരുവിളയുടെ മകളുടെ വിവാഹചടങ്ങിലെ ചിത്രങ്ങളാണ് പ്രചരിക്കുന്നത്. വെള്ള വസ്ത്രങ്ങൾ ധരിച്ച് ലാളിത്യം നിറഞ്ഞ ലുക്കിലാണ് ഇരുവരുമെത്തിയത്. ചടങ്ങിന്റെ ചിത്രങ്ങൾ സന്തോഷ് ടി. കുരുവിള തന്നെ ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചു.
Post Your Comments