KollywoodLatest News

2011 ലെ ധനുഷിന്റെ ഗാനത്തിലെ വരികള്‍ക്ക് മാപ്പ് പറഞ്ഞ് സംവിധായകന്‍ രംഗത്ത്

2011-ല്‍ പുറത്തിറങ്ങിയ ‘മയക്കം എന്ന’ ചിത്രത്തിലെ ഗാനത്തിന്റെ വരികള്‍ക്ക് മാപ്പു പറഞ്ഞ് സംവിധായകന്‍ സെല്‍വരാഘവന്‍ രംഗത്ത്. ഗാനത്തിന്റെ വരികളില്‍ കടുത്ത സ്ത്രീവിരുദ്ധതയുള്ളതിനാലാണ് ഖേദപ്രകടനം. ചിത്രത്തിലെ ‘കാതല്‍ എന്‍ കാതല്‍..’ ഗാനത്തിലെ ‘അടിടാ അവളെ, ഉധൈതാ അവളെ, വിട്രാ അവളെ, തേവൈ ഇല്ല’ എന്ന വരിക്കാണ് സെല്‍വരാഘവന്റെ ഖേദപ്രകടനം.

‘ഒരു സംവിധായകന് സാമൂഹിക പ്രതിബദ്ധതയുണ്ടാകേണ്ടത് അത്യാവശ്യമാണ്. ഞാന്‍ മാപ്പ് പറയുന്നു. അത്തരം വരികള്‍ ഒരിക്കലും എഴുതാന്‍ പാടില്ലായിരുന്നു. അത് തെറ്റാണ്. ഞാനല്ല ആ വരികള്‍ എഴുതിയത്’ സെല്‍വരാഘവന്‍ വ്യക്തമാക്കി. സെല്‍വരാഘവന്റെ സഹോദരനും ചിത്രത്തിലെ നായകനുമായ ധനുഷാണ് ‘കാതല്‍ എന്‍ കാതല്‍..’ എന്ന ഗാനത്തിലെ വിവാദ വരി എഴുതിയത്. ഈ വിവാദ ഗാനം ആലപിച്ചിരിക്കുന്നതും ധനുഷാണ്. ഗാനത്തിലെ സ്ത്രീവിരുദ്ധമായ വരികളെ ചൊല്ലി ചിത്രം റിലീസ് ചെയ്ത സമയത്തും ഏറെ വിമര്‍ശനങ്ങളും പരാതികളും ഉയര്‍ന്നിരുന്നു.

shortlink

Related Articles

Post Your Comments


Back to top button