
ഭാര്യ കൂടെയുളളപ്പോള്‍ മറ്റൊരു സ്ത്രീയെ വായി നോക്കിയാല്‍ എന്ത് സംഭവിക്കുമെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടന് അജയ് ദേവ്ഗണ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ദി ദി പ്യാര് ദ. ചിത്രത്തിന്റെ പ്രമോഷന് പരിപാടിയിലാണ് ജീവിതത്തിലെ അവസ്ഥയെ കുറിച്ച് താരം പറഞ്ഞത്. അജയ്, താബു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുന്‍ ഭാര്യയെ ചൊടിപ്പിക്കാനായി തന്നേക്കാള്‍ പകുതി പ്രായമുളള പെണ്‍കുട്ടികളുമായി കറങ്ങി നടക്കുന്ന കഥാപാത്രത്തെയാണ് അജയ് അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ ട്രെയിലര്‍ കജോള്‍ കണ്ടോ എന്ന ചോദ്യത്തിന് കണ്ടുവെന്നും അവല് ഇതിനൊക്കെ ഓക്കെയാണെന്നാമായിരുന്നു താരത്തിന്റെ മറുപടി. ഇരുവരും സിനിമ മേഖലയില്‍ നിന്ന് ആയതുകൊണ്ട് തന്നെ കാര്യങ്ങളെക്കെ മനസ്സിലാകും. എന്നാല്‍ സിനിമയില്‍ കാണുന്നതു പോലെയല്ല പൂര്‍ണ്ണമായ ജീവിതത്തിലെന്നും താരം കൂട്ടിച്ചേര്‍ത്തു. കജോള്‍ ഒപ്പമുള്ളരപ്പോള് സ്ത്രീകളെ വായി നോക്കിയാല്‍ അവള് അപ്പോള്‍ തന്നെ പ്രതികരിക്കും. ചില തമാശ രീതിയിലുള്ള കമന്റുകളാകും വരുകയെന്നും അജയ് കൂട്ടിച്ചേര്‍ത്തു.
Post Your Comments