ബാഹുബലി എന്ന ചിത്രത്തിലൂടെ തെന്നിന്ത്യന്‍ ആരാധകരുടെ പ്രിയതാരമായി മാറിയ നടനാണ് റാണ ദഗുപതി. താരത്തിന്റെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ശരീരമാകെ മെലിഞ്ഞ് പടുകിളവനെപ്പോലെയാണ് റാണയെ ചിത്രത്തിൽ കാണാനാകുന്നത്. താരത്തിന്റെ ഈ മാറ്റം കണ്ടു അമ്പരപ്പിലാണ് ആരാധകര്‍. താരത്തിന് എന്തോ അസുഖമാണെന്നും അതുമൂലം ശരീരം മെലിഞ്ഞെന്നുമായിരുന്നു പ്രചാരണം.
യഥാർഥത്തിൽ താരം സിനിമയ്ക്കായി നടത്തിയ മേക്കോവർ ആണിത്. പ്രഭു സോളമൻ സംവിധാനം ചെയ്യുന്ന കാടൻ എന്ന ചിത്രത്തിനു വേണ്ടിയാണ് റാണയുടെ ഈ ഗംഭീര മേക്കോവർ.
Post Your Comments