GeneralLatest NewsMollywood

അവസാനം പൂരവും സായിപ്പിനു വിറ്റു; ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സാധിച്ചില്ല

പൂരത്തിലെ മേളങ്ങള്‍ എല്ലാം സോണി മ്യൂസിക് റസൂല്‍ പൂക്കുട്ടിയുടെ സൗണ്ട് സ്‌റ്റോറിയില്‍ കൂടി കോപിറൈറ്റ് എടുത്തിരിക്കാണ് ..... അതു കൊണ്ട് പരസ്യവരുമാനം കിട്ടില്ല

മലയാളികയുടെ ആവേശം തൃശൂര്‍ പൂരം വിവാദത്തില്‍. പൂരത്തിന്റെ വീഡിയോ ദൃശ്യങ്ങളുടെ കോപ്പിറൈറ്റ് അവകാശം സോണി മ്യൂസിക് കൈവശപ്പെടുത്തിയിരിക്കുന്നുവെന്നും അതിനാല്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സാധിച്ചില്ലെന്നുമാണ് തൃശ്ശൂര്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന എആര്‍എന്‍ മീഡിയയുടെ ആരോപണം. റസൂല്‍ പൂക്കുട്ടി സംവിധാനം ചെയ്ത ദി സൗണ്ട് സ്‌റ്റോറി എന്ന സിനിമക്കായി സോണി മ്യൂസികും റസൂല്‍ പൂക്കുട്ടിയും ഇലഞ്ഞിത്തറമേളം, പഞ്ചവാദ്യം, പാഞ്ചാലിമേളം തുടങ്ങിയവയുടെ കോപ്പിറൈറ്റ് വാങ്ങിയെന്നാണ് വാര്‍ത്തകള്‍. കോപ്പിറൈറ്റ് ഉള്ള ഈ മേളങ്ങളുടെ ശബ്ദം അനുമതിയില്ലാതെ ഉപയോഗിച്ചാല്‍ അത് കോപ്പിറൈറ്റ് നിമയമങ്ങളുടെ ലംഘനമാകുമെന്നും ഫെയ്‌സ്ബുക്ക് ലൈവ് ആയി കൊടുത്താലും അതിന് കോപ്പി റൈറ്റ് ക്ലെയിം ഉണ്ടാകുമെന്നും എആര്‍എന്‍ മീഡിയ അവരുടെ ഫെയ്‌സ്ബുക്ക് പേജില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പ്രിയ ARN കൂട്ടുകാരെ,

ഈ വര്‍ഷം തൃശ്ശൂര്‍ പൂരം ARN LIVE ഉണ്ടായിരിക്കുന്നതല്ല

കാരണങ്ങള്‍
1. സാമ്ബത്തികം
2. കോപിറൈറ്റ് പ്രശ്‌നങ്ങള്‍

സാമ്ബത്തികം ഈ കഴിഞ്ഞ പെരുവനം ആറാട്ടുപുഴ പൂരങ്ങള്‍ കടം ആണ് ഇപ്പോഴും ലൈവ് ചെയ്തതിന് ….. പൂരത്തിലെ മേളങ്ങള്‍ എല്ലാം സോണി മ്യൂസിക് റസൂല്‍ പൂക്കുട്ടിയുടെ സൗണ്ട് സ്‌റ്റോറിയില്‍ കൂടി കോപിറൈറ്റ് എടുത്തിരിക്കാണ് ….. അതു കൊണ്ട് പരസ്യവരുമാനം കിട്ടില്ല …. പരസ്യം തന്നെ കിട്ടില്ല….. മാത്രമല്ല ഫേസ്ബുക്കില്‍ ലൈവ് നടന്ന് കൊണ്ടിരിക്കെ തന്നെ ഫേസ്ബുക്ക് ‘ലൈവ് ബ്ലോക്കാക്കും (ആറാട്ടുപുഴ മേളം ലൈവ് വിട്ടപ്പോള്‍ ഉണ്ടായ അനുഭവം)
പിന്നെ ലൈവ് വിടാന്‍ പറ്റുന്നത് യുടുബില്‍ മാത്രം നല്ല ക്വാളിറ്റിയില്‍ വിടാന്‍ പറ്റും… എന്നാല്‍ അതിലും പരസ്യവരുമാനം കിട്ടുകയുമില്ല….. ചുരുക്കി പറഞ്ഞാല്‍ സ്വന്തം കൈയില്‍ നിന്ന് അല്ലെങ്കില്‍ കടം വേടിച്ച്‌ ലൈവ് ചെയ്ത് അതില്‍ നിന്ന് തിരിച്ചൊന്നും കിട്ടില്ല…. കൂടുതല്‍ കടക്കെണിയിലേക്ക് അഞച ചെന്ന് പെടും…. പെരുവനം ആറാട്ടുപ്പുഴ പൂരത്തിനും ഇതു തന്നെ ആയിരുന്നു അവസ്ഥ …. ഒരു പാട് പേര്‍ സഹായിക്കാമെന്ന് പറഞ്ഞിരുന്നു…. ഒരാള്‍ മാത്രമെ സഹായിച്ചുള്ളു…. മിച്ചം കടം കൂടി…. ഇതു ARN ന്റ മാത്രം അവസ്ഥ അല്ല. ഓണ്‍ലൈനില്‍ ആര് ലൈവ് ചെയ്താലും ഇതു തന്നെ സ്ഥിതി

പൂരം ദൃശ്യങ്ങളുടെ കോപ്പിറൈറ്റ് സോണിക്ക് വിറ്റു എന്ന വാര്‍ത്തകള്‍ വന്നതിനു പിന്നാലെ അവസാനം പൂരവും സായിപ്പിനു വിറ്റു എന്ന് രാകേഷ് പിഎസ് സമൂഹ മാധ്യമത്തില്‍ വിമര്‍ശിച്ചു

രാകേഷിന്റെ പോസ്റ്റ്:

”അവസാനം പൂരവും സായിപ്പിന് വിറ്റു ..

പൂരത്തിന്റെ ശബ്ദങ്ങളുടെ കോപ്പി റൈറ്റ് ഇനി സോണി മ്യൂസിക്കിന് സ്വന്തം . സ്വന്തം നാട്ടിലെ വേലയും പൂരവും ഒക്കെ ഇനി ഫേസ്ബുക്കില്‍ അല്ലെങ്കില്‍ യൂട്യൂബില്‍ ഒക്കെ കാണാന്‍ പറ്റാതെ ആവും . കോപ്പി റൈറ്റ് വയലേഷന്‍ എന്ന പേരില്‍ വിഡിയോകള്‍ ബ്ലോക്ക് ചെയ്യപ്പെടും . പൂരത്തിന് ശബ്ദം ഒപ്പിയെടുത്ത റസൂല്‍പൂക്കുട്ടി അത് സോണി മ്യൂസിക്കിന് വില്‍ക്കുകയും അവര്‍ അത് കോപ്പി റൈറ്റ് ആക്കി എന്നുമാണ് അറിയുന്നത് . കേരളത്തിലെ മിക്കവാറും പ്രധാന ഉത്സവങ്ങള്‍ എല്ലാം തന്നെ കവര്‍ ചെയ്തു വന്നിരുന്ന സുഹൃത്ത് വിനുവിന്റെ സംരംഭമായ ARN മീഡിയ ഇത്തവണ തൃശൂര്‍ പൂരം ലൈവ് ചെയ്തിരുന്നില്ല . ആറാട്ടുപുഴയിലും മറ്റും അവര്ക് ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവന്നിരുന്നു . സാമ്ബത്തിക നഷ്ടം ഉണ്ടാവുന്നതിനാല്‍ അവര്‍ ഈ പരിപാടി അവസാനിപ്പിക്കാന്‍ ആലോചിക്കുകയാണ് . നാട്ടില്‍ ഉത്സവത്തിന് പങ്കെടുക്കാന്‍ കഴിയ്യാത്ത പ്രവാസികള്‍ക്ക് വലിയൊരു ആശ്വാസമായിരുന്നു ഇത്തരത്തില്‍ ഉള്ള സംപ്രേക്ഷണങ്ങള്‍ . ഇനീപ്പോ കേരളത്തിന്റെ സ്വന്തം പഞ്ചാരിയും , പഞ്ചവാദ്യവും ഒക്കെ വീഡിയോ കാണണമെങ്കില്‍ സോണി മ്യൂസിക് കനിയണം എന്ന അവസ്ഥയിലേക്കാണ് പോവുന്നത് .കോപ്പി റൈറ്റ് എടുക്കാന്‍ ഈ പറയുന്ന വാദ്യമേളങ്ങള്‍ ഒന്നും ഇവന്മാരുടെ സൃഷ്ടി അല്ല. അങ്ങോട്ടും ഇങ്ങോട്ടും ചെളി വാരി എറിയുന്നതിനിടയില്‍ ആണുങ്ങള്‍ വന്ന് ഇട്ടിരുന്ന ഷഡ്ജം ഊരിക്കൊണ്ട് പോയി .അതാപ്പോ ശെരിക്കും ഇണ്ടായത് . .സാംസ്‌കാരിക നായകര്‍ ഒക്കെ എവിടെപ്പോയി കിടക്കുകയാണോ എന്തോ ???”

shortlink

Post Your Comments


Back to top button