ഹോട്ട് രംഗങ്ങളില്‍ അഭിനയിച്ചതിന്റെ പേരില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റ് വാങ്ങേണ്ടി വന്ന നായികയാണ് സണ്ണി ലിയോണ്‍. എന്നാല്‍ ഇന്ന് ഇത്തരം വിമര്‍ശനങ്ങളെ അതിജീവിച്ചിരിക്കുകയാണ് സണ്ണി. ബോളിവുഡിലെ മറ്റൊരു നടിയ്ക്കും ലഭിക്കാത്ത അത്രയും ജനപിന്തുണയാണ് സണ്ണിയ്ക്ക് കിട്ടുന്നത്. കഴിഞ്ഞ ദിവസം പിറന്നാള്‍ ആഘോഷിച്ചപ്പോഴാണ് സണ്ണി ലിയോണിനെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്ന എത്രയോ ആളുകള്‍ ഉണ്ടെന്ന് വ്യക്തമായത്.അതിനിടെ ഈ പ്രായത്തിലും സണ്ണി എങ്ങനെ സൗന്ദര്യം കാത്ത് സൂക്ഷിക്കുന്നു എന്നതാണ് ആരാധകര്‍ക്കറിയേണ്ടത്. അതിനുള്ള ചില രഹസ്യങ്ങളും ഇപ്പോള്‍ പരസ്യമായിരിക്കുകയാണ്.
38 വയസായിട്ടും അത്രയും പ്രായം തോന്നില്ലെന്നുള്ളതാണ് സണ്ണിയുടെ പ്രത്യേകത. സൗന്ദര്യം സംരക്ഷിക്കാന്‍ വേണ്ടി കീറ്റോ ഡയറ്റാണ് നടി പരീക്ഷിച്ച് വരാറുള്ളതെന്നാണ് റിപ്പോര്‍ട്ട്. കൃത്യമായ ഡയറ്റ് പ്ലാനും ശരിയായ വ്യായമവും വഴിയാണ് സണ്ണി ലിയോണും ഫിറ്റ്നെസ് നിലനിര്‍ത്തുന്നത്. ഭക്ഷണത്തോട് താല്‍പര്യം ഉണ്ടെങ്കിലും ഡയറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറില്ലെന്നാണ് സണ്ണി പറയുന്നത്. കീറ്റോജെനിക് ഡയറ്റാണ് സണ്ണി ലിയോണ്‍ പതിവാക്കിയിരിക്കുന്നത്. കാര്‍ബോ ഹൈഡ്രേറ്റ് കുറഞ്ഞ ഫാറ്റ് ഡയറ്റാണ് താന്‍ പിന്തുടരുന്നതെന്ന് നേരത്തെ പല അഭിമുഖങ്ങളിലും സണ്ണി പറഞ്ഞിട്ടുണ്ട്. അതിന് ചില ഭക്ഷണ ക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്.
എല്ലാ ദിവസവും രാവിലെ ഒരു ഗ്ലാസ് തേങ്ങാ വെള്ളം കുടിക്കുന്നതാണ് പതിവ്. പ്രഭാത ഭക്ഷണമായി ഒരു പാക്കറ്റ് ഓട്ട്മീല്‍ സ്ഥിരമായി കരുതാറുണ്ട്. സണ്ണിയ്ക്ക് ഏറ്റവും ഇഷ്ടമുള്ളത് പ്രതാലാണ്. രാവിലെ ഒരു കപ്പ് കാപ്പിയാണ് ഏറ്റവും പ്രിയപ്പെട്ടത്. ബ്രേക്ഫാസ്റ്റിന് ശേഷമുള്ള സമയം വ്യായമത്തിന് വേണ്ടിയാണ് സണ്ണി മാറ്റി വെക്കാറുള്ളത്. യോഗ, വെയിറ്റ് ട്രെയിനിംഗ്, ജോഗിങ്്, എന്നിവയാണ് പതിവായി ചെയ്യാറുള്ളത്. ഇതിനൊപ്പം എല്ലാ ദിവസവും അര മണിക്കൂര്‍ സൈക്ലിംഗ് വര്‍ക്കൗട്ടും സണ്ണി ചെയ്ത് വരുന്നു.
Post Your Comments