Latest NewsMollywood

സഹോദരിയെന്ന് വിളിച്ച വിവേകിന് സുഹാസിനി നല്‍കിയ മറുപടി വൈറല്‍

നടന്‍ കമല്‍ഹാസന്റെ സഹോദരന്‍ ചാരുഹാസന്റെ പുത്രിയും സംവിധായകന്‍ മണിരത്നത്തിന്റെ പത്നിയുമായ സുഹാസിനി മലയാളികള്‍ക്കും മറ്റ് ഭാഷകളിലുള്ളവര്‍ക്കും ഒരുപോലെ പരിചിതമാണ്. സഹോദരിയെന്ന് വിളിച്ച വിവേകിന് സുഹാസിനി കൊടുത്ത മറുപടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. അടുത്തിടെ നടന്ന സൈമ പുരസ്‌കാര ചടങ്ങില്‍ സുഹാസിനി പങ്കെടുത്തിരുന്നു. സുഹാസിനിയ്ക്ക് പുരസ്‌കാരം സമ്മാനിച്ചത് നടന്‍ വിവേകായിരുന്നു. പുരസ്‌കാരം നല്‍കാനായി വിളിക്കുന്നതിനിടയില്‍ സഹോദരി എന്നായിരുന്നു അദ്ദേഹം സുഹാസിനിയെ അഭിസംബോധന ചെയ്തത്. എന്നാല്‍ വിവകിനോടുള്ള സുഹാസിനിയുടെ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

ഇതാദ്യമായാണ് സൈമ പുരസ്‌കാരം ലഭിക്കുന്നത്. അതില്‍ സന്തോഷമുണ്ട്. വിവേകിനോട് ഒരിക്കലും സഹോദര ബന്ധം തോന്നിയിട്ടില്ല. അടുത്ത സുഹൃത്തുക്കളിലൊരാളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ആദ്യ സിനിമ എനിക്കൊപ്പമായിരുന്നു. അന്ന് കുറേ ടിപ്‌സ് ഒക്കെ നല്‍കിയിരുന്നു. അതൊക്കെ അദ്ദേഹത്തിന് ഉപകരിച്ചിരുന്നോ എന്ന കാര്യത്തെക്കുറിച്ച് അറിയില്ല. അന്ന് മയില്‍പ്പീലിയൊക്കെ തന്നിരുന്നു. ഇന്നിതാ പുതിയൊരു പുരസ്‌കാരം സമ്മാനിച്ചിരിക്കുകയാണ് അദ്ദേഹമെന്നും സുഹാസിനി പറഞ്ഞു. 1983-ല്‍ പത്മരാജന്‍ സംവിധാനം ചെയ്ത കൂടെവിടെ എന്ന സിനിമയിലൂടെയാണ് സുഹാസിനി മലയാളത്തിലെത്തുന്നത്. മുന്‍നിര നായകന്‍മാര്‍ക്കൊപ്പമെല്ലാം സുഹാസിനി പിന്നീട് നായികയായെത്തിയിരുന്നു. സുഹാസിനി ഒരു ഛായാഗ്രാഹക കൂടിയാണ്. മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ച ആദ്യ ഛായാഗ്രാഹകയാണിവര്‍.

shortlink

Related Articles

Post Your Comments


Back to top button