GeneralLatest NewsMollywood

ഗോവിന്ദ് അടിപൊളിയെന്നു നടി ഐശ്വര്യ ലക്ഷ്മി ; കുറച്ച്‌ ആസിഡ് എടുക്കട്ടേയെന്ന് ആസിഫ്

മിസ്റ്റര്‍ ഗോവിന്ദ് നിങ്ങള്‍ അടിപൊളിയായിട്ടുണ്ടെന്നായിരുന്നു താരം പറഞ്ഞത്. ഇതിന് മറുപടിയായി പൗര്‍ണ്ണമി കുറച്ച്‌ ആസിഡ് എടുക്കട്ടേയെന്ന് ആസിഫ് ചോദിക്കുന്നു.

നടന്‍ ആസിഫ് അലിയുടെ വ്യത്യസ്തമായ അവതരണ ശൈലികൊണ്ട് ശ്രദ്ധിക്കപ്പെടുകയാണ് ഗോവിന്ദ് എന്ന ഉയരെയിലെ കഥാപാത്രം. സ്ഥിരം നായക റോളില്‍ നിന്ന് ഏറെ വ്യത്യസ്തമായി ഒരു സൈക്കോ കഥാപാത്രത്തെ അവതരിപ്പിച്ച ആസിഫ് അലിയ്ക്ക് നിരവധി പ്രശംസ ലഭിക്കുകയാണ്, ഇപ്പോഴിതാ രണ്ടുതാരങ്ങളുടെ സോഷ്യല്‍ മീഡിയ ചാറ്റ് വൈറല്‍ ആകുന്നു.

ചിത്രത്തിന്റെ വിജയം സൂചിപ്പിക്കുന്ന ഒരു പോസ്റ്റര്‍ ആസിഫ് പങ്കുവെച്ചപ്പോള്‍ അതിന് നടി ഐശ്വര്യ ലക്ഷ്മി നല്‍കിയ കമന്റും ആസിഫിന്റെ മറുപടിയുമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. വിജയ് സൂപ്പറും പൗര്‍ണ്ണമിയും എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ച അഭിനയിച്ചിട്ടുണ്ട്. ആ ചിത്രത്തിലെ കഥാപാത്രത്തിന്റെ പേര് വിളിച്ചാണ് ആസിഫ് ഐശ്വര്യയ്ക്ക് മറുപടി നല്‍കിയത്.

മിസ്റ്റര്‍ ഗോവിന്ദ് നിങ്ങള്‍ അടിപൊളിയായിട്ടുണ്ടെന്നായിരുന്നു താരം പറഞ്ഞത്. ഇതിന് മറുപടിയായി പൗര്‍ണ്ണമി കുറച്ച്‌ ആസിഡ് എടുക്കട്ടേയെന്ന് ആസിഫ് ചോദിക്കുന്നു.

പാര്‍വ്വതി, ടൊവിനോ, ആസിഫ് എന്നിവ പ്രധാന വേഷങ്ങളിലെത്തിയ ഉയരെ മികച്ച പ്രതികരണം നേടുകയാണ്‌.

shortlink

Related Articles

Post Your Comments


Back to top button