മലയാളികള്‍ ഇന്ന് പൂരം ആഘോഷിക്കുകയാണ്. ആദ്യമായി തൃശൂർ പൂരം നേരിട്ടു കാണാനെത്തിയതിന്റെ സന്തോഷം പങ്കുവച്ച് തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ഗോപി.
” ആദ്യമായിട്ടാണ് പൂരപ്പറമ്പിൽ പൂര ദിവസം എത്തുന്നത്. വലിയ ആവേശത്തോടെയാണ് തൃശൂർ പൂരത്തിന്റെ ഭാഗമാകുന്നത്. കഴിഞ്ഞ നാല് ദിവസമായി ഇവിടെയുണ്ട്. കഴിഞ്ഞ കുറേ വർഷങ്ങളായി ടിവിയിലൂടെ മാത്രം കണ്ടു പരിചയിച്ചിട്ടുള്ള തൃശൂർ പൂരം നേരിട്ടനുഭവിക്കാൻ കഴിയുന്നതിൽ വലിയ സന്തോഷമുണ്ട്. മുണ്ടും മടക്കിക്കുത്തി തലയിലൊരു കെട്ടും കെട്ടി തൃശൂർ പൂരം ആഘോഷിക്കണമെന്നായിരുന്നു ആഗ്രഹം. എന്നാൽ സെലിബ്രിറ്റി ആയതുകൊണ്ട് അത് പല സുരക്ഷാ പ്രശ്നങ്ങളുണ്ടാക്കുമെന്നതിനാൽ അത്തരം ആഘോഷങ്ങളിൽ നിന്നെല്ലാം പരമാവധി മാറി നിൽക്കാൻ ശ്രമിക്കുമെന്നും” സുരേഷ് ഗോപി പറഞ്ഞു.
തിരഞ്ഞെടുപ്പ് കാലത്ത് സുരേഷ് ഗോപി നടത്തിയ ‘തൃശൂർ ഞാനിങ്ങെടുക്കുവാ’ പ്രസംഗം സോഷ്യയിൽ മീഡിയ ആഘോഷമാക്കിയിരുന്നു. ഈ പ്രസംഗത്തെക്കുറിച്ച് താരത്തിന്റെ വിശദീകരണം ഇങ്ങനെ..” തൃശൂർ എടുക്കുകയാണെന്ന് പറഞ്ഞത് വളരെ സ്നേഹത്തോടെയാണ്. ഇപ്പോഴുള്ള തൃശൂർ എടുത്ത് അതിനെക്കാൾ മികച്ച ഒരു തൃശൂരിനെ ജനങ്ങൾക്ക് നൽകണമെന്നാണ് ആഗ്രഹം.” ഈശ്വരാനുഗ്രഹവും ജനപിന്തുണയും ഉണ്ടെങ്കിൽ എല്ലാം സാധ്യമാവുമെന്നും സുരേഷ് ഗോപി പങ്കുവച്ചു
Post Your Comments