BollywoodLatest News

പിറന്നാൾ ദിവസം സണ്ണി ലിയോണിന് വികാര നിർഭരമായ ആശംസകളുമായി ഭർത്താവ്

ലോകമെമ്പാടും ആരാധകരുള്ള ബോളിവുഡ് താരമാണ് സണ്ണി ലിയോൺ. പോൺ താരമായി എത്തിയ സണ്ണി ഇന്ന് സിനിമാ മേഖലയിൽ ഒഴിച്ചുകൂടാനാകാത്ത ഒരു താരമായി മാറിയിരിക്കുകയാണ്. സണ്ണിയുടെ 38ാം ജന്മദിനമാണ് ഇന്ന്. ലോകമെമ്പാടുമുള്ള ആരാധകർ സോഷ്യൽ മീഡിയയിലൂടെ സണ്ണിക്ക് ആശംസകൾ അറിയിക്കുകയുണ്ടായി. എന്നാൽ സണ്ണിയുടെ ഭർത്താവ് ഡാനിയൽ വെബ്ബർ ഭാര്യക്കുവേണ്ടി കുറിച്ച ആശംസയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം.

വികാര നിർഭരമായ ആശംസകളുമായാണ് ഡാനിയൽ എത്തിയത്. ഡാനിയൽ തന്റെ പ്രണയം മുഴുവൻ പ്രകടിപ്പിച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്ന കുറിപ്പ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. സണ്ണിയുടെ പിറന്നാളും മാതൃദിനവും ഒരുമിച്ചെത്തിയതാണ് ഇത്തരത്തിലൊരു വൈകാരിക പോസ്റ്റിന് കാരണം.

‘നിന്നെക്കുറിച്ചെഴുതാനാണെങ്കിൽ അത് ഒരുപാടുണ്ട്, ഒരു പോസ്റ്റിൽ മാത്രം ഒതുങ്ങുന്നതല്ല അത്. ഞാൻ കണ്ടതിൽവച്ച് സ്നേഹസമ്പന്നയും നല്ല മനസ്സിന് ഉടമയുമായ സ്ത്രീയാണ് നീ. ജീവിത്തിലുടനീളം നീ നിനക്കുവേണ്ടിയല്ലാതെ മറ്റുള്ളവര്‍ക്കായി പലതും ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. നമ്മൾ തിരഞ്ഞെടുത്ത വഴികളിലൂടെയുള്ള എല്ലാ യാത്രകളിലും നിന്റെ ഒപ്പം ഞാനുണ്ടായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്ത്രീക്ക് പിറന്നാൾ, മാതൃദിന ആശംസകൾ. ഞാൻ നിന്നെ എന്നെന്നേക്കുമായി സ്നേഹിക്കുന്നു. നീ തന്നെയാണ് ഏറ്റവും സെക്സി ആയ സ്ത്രീയും!!!..സണ്ണിയുടെ വിവിധ ഭാവങ്ങളിലുള്ള ചിത്രങ്ങൾക്കൊപ്പം ഡാനിയൽ പങ്കുവച്ച കുറിപ്പ് ഇതാണ്.

https://www.instagram.com/p/BxXGr0eHPqk/

shortlink

Related Articles

Post Your Comments


Back to top button