BollywoodGeneralLatest News

നരേന്ദ്ര മോദിയുടെ ജീവിതം വീണ്ടും വെള്ളിത്തിരയിലേയ്ക്ക്; പ്രഖ്യാപനവുമായി നടന്‍

2014-ൽ അദ്ദേഹം ശൗചാലയത്തെക്കുറിച്ച് സംസാരിച്ചത് താൻ കേട്ടിരുന്നു. ആദ്യമായാണ് ഒരു പ്രധാനമന്ത്രി അത്തരത്തിൽ സംസാരിക്കുന്നത് കാണുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം ഭോജ്പുരി ഭാഷയിലും ചിത്രീകരിക്കുമെന്ന് പ്രഖ്യാപിച്ച് നടന്‍ രവി കിഷാൻ. ഖോരാഖ്പൂർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയാണ് രവി കിഷാൻ. ഭോജ്പുരി ഭാഷ സംസാരിക്കുന്നവർക്ക് മോദിയെക്കുറിച്ച് കൂടുതൽ അറിയുന്നതിനാണ് ആ ഭാഷയിൽ തന്നെ അദ്ദേഹത്തിന്റെ ജീവിതം ചിത്രീകരിക്കുന്നതെന്ന് കിഷാൻ പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചു.

”2014-ൽ അദ്ദേഹം ശൗചാലയത്തെക്കുറിച്ച് സംസാരിച്ചത് താൻ കേട്ടിരുന്നു. ആദ്യമായാണ് ഒരു പ്രധാനമന്ത്രി അത്തരത്തിൽ സംസാരിക്കുന്നത് കാണുന്നത്. അത് തന്നിൽ വല്ലാത്ത മതിപ്പുളവാക്കി. ലോക്സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ ചിത്രീകരണം ആരംഭിക്കുമെന്നും” താരംപറഞ്ഞു. നരേന്ദ്ര മോദിയുടെ ജീവിതം കൂടാതെ സ്വാമി വിവേകാനന്ദൻ‌, മുൻ പ്രധാനമന്ത്രി അടൽബിഹാരി ​വാജ്പേയ് എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കിയും ഭോജ്പുരിയിൽ സിനിമകൾ നിർമ്മിക്കുമെന്നും കിഷാൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button