സിനിമ അതിന്റെ പൂര്‍ണ്ണതയില്‍ എത്തുന്നതിനു സംവിധായകന്‍, അഭിനേതാക്കള്‍ എന്നിവയ്ക്ക് പുറമേ പല ഘടകങ്ങളുണ്ട്. കലാസംവിധാനം, വസ്ത്രാലങ്കാരം, പ്രൊഡക്ഷന്‍ ഡിസൈനിങ് എന്നിങ്ങനെ സിനിമയിലെ വ്യത്യസ്ത മേഖലകളില്‍ തിളങ്ങി അഞ്ച് ദേശീയ പുരസ്‌കാരങ്ങളടക്കം ഒട്ടനവധി അംഗീകാരങ്ങള്‍ സ്വന്തമാക്കിയ വ്യക്തിയാണ് പി കൃഷ്ണമൂര്‍ത്തി. എന്നാല്‍ സ്വന്തമായി ഒരു തരിമണ്ണില്ലാതെ, ആശ്രയകേന്ദ്രത്തിലേക്ക് താമസം മാറ്റേണ്ട ദുരിത ജീവിതത്തിലാണെന്നു റിപ്പോര്‍ട്ട്.
തമിഴ് മാധ്യമം വികടന്‍ ആണ് ഇത്തരം ഒരു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ‘ഞങ്ങള്‍ ആശ്രയകേന്ദ്രത്തിലേക്ക് താമസം മാറ്റുകയാണ്. എന്റെ കയ്യില്‍ ഉണ്ടായിരുന്നു കുറച്ചു പുസ്തകങ്ങളും മറ്റും പരിചയക്കാരെ എല്‍പ്പിച്ചു. ഷോ കേസില്‍ ഭംഗിയില്‍ പ്രദര്‍ശിപ്പിക്കേണ്ട ഈ അഞ്ച് ദേശീയ പുരസ്‌കാരങ്ങള്‍ എന്തു ചെയ്യണം എന്ന് എനിക്കറിയില്ല. എനിക്ക് ലഭിച്ച പ്രശസ്തി പത്രങ്ങളും കലാ വസ്തുക്കളും ഞാന്‍ കൂട്ടി വച്ചിരിക്കുകയാണ്. അതെല്ലാം കുപ്പ തൊട്ടിയിലേക്ക് വലിച്ചെറിയണം’- അദ്ദേഹം പറഞ്ഞതായി വികടന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു
ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത സ്വാതി തിരുനാള്‍ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ അദ്ദേഹം അരങ്ങേറ്റം കുറിച്ച വ്യക്തിയാണ് കൃഷ്ണമൂര്‍ത്തി. വൈശാലി, ഒരു വടക്കന്‍ വീരഗാഥ, പെരുന്തച്ചന്‍ തുടങ്ങി പതിനഞ്ചോളം മലയാള ചിത്രങ്ങളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. ഹരിഹരന്റെ സംവിധാനത്തില്‍ മമ്മൂട്ടി പ്രധാനവേഷത്തില്‍ എത്തിയ ഒരു വടക്കന്‍ വീരഗാഥയിലൂടെ വസ്ത്രാലങ്കാരത്തിനും കലാസംവിധാനത്തിനും അദ്ദേഹത്തിന് രണ്ട് ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചു.
Post Your Comments