BollywoodGeneralLatest News

ഇത്രയും വർഷങ്ങളി‍ൽ താന്‍ നേരിട്ടത് പരസ്യ പീഡനം; ഹൃത്വിക്

മാനസിക സംഘർഷങ്ങളിൽ നിന്നും വ്യക്തിപരമായ ആഘാതങ്ങളിൽ നിന്നും എന്നെത്തന്നെ സംരക്ഷിക്കാൻ ചിത്രത്തിന്റെ റിലീസ് മാറ്റുകയാണ്.

ബോളിവുഡ് സൂപ്പര്‍ താരം ഹൃത്വിക് റോഷന്‍ പലപ്പോഴും വിവാദത്തില്‍ നിറഞ്ഞത് നടി കങ്കണയുടെ പേരില്‍ ആയിരുന്നു. പ്രണയത്തിനു ശേഷം സ്വകാര്യത മാനിക്കാതെ തന്നെ ചൂഷണം ചെയ്തുവെന്നും കങ്കണ പരാതി നല്കുകയും ചെയ്തത് വലിയ വിവാദമായിരുന്നു. ഇപ്പോള്‍ ഹൃത്വിക് കങ്കണ പോര് വീണ്ടും ആരംഭിക്കുകയാണ്.

ഹൃത്വിക് റോഷൻ നായകനായെത്തുന്ന സൂപ്പർ 30യുടെ റിലീസാണ് പുതിയ പ്രശ്നങ്ങള്‍ക്ക് കാരണം. കങ്കണ റണാവത്തിന്റെ മെന്റൽ ഹേ ക്യാ എന്ന ചിത്രത്തിനൊപ്പമാണ് സൂപ്പർ 30 യുടെ റിലീസ് നിശ്ചയിച്ചത്. അതോടെ ഹൃത്വികിനെതിരെ വിമര്‍ശനവുമായി കങ്കണയുടെ സഹോദരി രംഗോലി രംഗത്തെത്തുകയും ചെയ്തു.

ഹൃത്വിക് യുദ്ധഭൂമിയിൽ നേരിട്ടിറങ്ങി യുദ്ധം ചെയ്യാൻ തയ്യാറാകാത്ത ഒരാളെന്നും പിന്നിൽ നിന്ന് കുത്തുന്ന വ്യക്തിയാണെന്നും രംഗോലി ആരോപിച്ചു. ഒപ്പം താരത്തെ വിഡ്ഡിയെന്ന് വിളിച്ച് അവഹേളിക്കുകയും ചെയ്തു.

വ്യക്തിപരമായ പ്രശ്നങ്ങള്‍ വീണ്ടും ഉയര്‍ന്നു വന്നതോടെ തന്റെ ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കാൻ ഹൃത്വിക് തീരുമാനിച്ചിരിക്കുകയാണ്. ”മറ്റൊരു മാധ്യമ സർക്കസിന് കൂടി എന്റെ സിനിമയെ വിട്ടുകൊടുക്കാൻ ഞാന്‍ ഉദ്ദേശിക്കുന്നില്ല. മാനസിക സംഘർഷങ്ങളിൽ നിന്നും വ്യക്തിപരമായ ആഘാതങ്ങളിൽ നിന്നും എന്നെത്തന്നെ സംരക്ഷിക്കാൻ ചിത്രത്തിന്റെ റിലീസ് മാറ്റുകയാണ്. കഴിഞ്ഞ കുറെ വർഷങ്ങളായി എനിക്കെതിരെ ഈ പരസ്യമായ പീഡനം ഞാനനുഭവിക്കുകയാണ്. കുറെപ്പേർ അതിനെ ആഘോഷിക്കുകയും ചെയ്യുന്നു. ഇത്തരം വിഷയങ്ങളിൽ യാഥാർഥ്യമെന്തെന്ന് സമൂഹം തിരിച്ചറിയുന്നതിനുള്ള കാത്തിരിപ്പിലാണ് ഞാൻ. ഈ നിസ്സഹായാവസ്ഥ അവസാനിക്കേണ്ടിയിരിക്കുന്നു”- ഇൻസ്റ്റഗ്രാമിലൂടെ ഹൃത്വിക് അറിയിച്ചു

kankana

shortlink

Related Articles

Post Your Comments


Back to top button