മോഹന്‍ലാല്‍ എന്ന താരത്തെയും ആക്ടറെയും ഭദ്രന്‍ എന്ന ക്രാഫ്റ്റ്മാന്‍ നന്നായി കൂട്ടിയിണക്കിയ ചിത്രമായിരുന്നു സ്ഫടികം. ആട് തോമയാകാന്‍ താനല്ലാതെ മറ്റൊരാള്‍ ഇന്ത്യന്‍ സിനിമയില്‍ പോലുമില്ലെന്ന് തെളിയിച്ചു കൊണ്ടായിരുന്നു സ്ഫടികത്തിലെ കഥാപാത്രമായുള്ള ലാലിന്റെ പകര്‍ന്നാട്ടം. സിനിമാ പ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച ചിത്രം വലിയ ജനപ്രചാരമാണ് നേടിയത്, ആക്ഷനും ഇമോഷനും ഉള്‍പ്പടെ അഭിനയത്തിന്റെ സകല സാധ്യതകളെയും ഉപയോഗപ്പെടുത്തി കൊണ്ടായിരുന്നു മോഹന്‍ലാലിന്റെ കഥാപാത്ര രൂപികരണം.
സ്ഫടികം തമിഴില്‍ ചെയ്യാന്‍ തീരുമാനമെടുത്തപ്പോള്‍ ആട് തോമയായി ആദ്യം മനസ്സി വന്നത് അന്നത്തെ സൂപ്പര്‍ താരം അര്‍ജുന്‍ ആയിരുന്നുവെന്നും എന്നാല്‍ ലാലിനെപ്പോലെ ആട് തോമയെ മികച്ചതാക്കാന്‍ അര്‍ജുന് സാധിക്കില്ലെന്ന് ഉറപ്പുള്ളത് കൊണ്ട് അത് ഒഴിവാക്കുകയായിരുന്നുവെന്നും ഒരു ടിവി ചാനലിലെ അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ ഭദ്രന്‍ വ്യക്തമാക്കി. ഇന്നത്തെ പോലെ വിക്രം എന്ന നടനിലേക്ക് പോകാനുള്ള ചോയിസ് ഒന്നും അന്ന് ഉണ്ടായിരുന്നില്ലെന്നും വിക്രം ഒരു സൂപ്പര്‍ താരമായിട്ടില്ലെന്നും ഭദ്രന്‍ പങ്കുവയ്ക്കുന്നു. തിലകന്‍ ചേട്ടന്‍ ചെയ്ത റോളില്‍ ശിവാജി ഗണശേഷന്‍ സാറിനെയാണ് മനസ്സില്‍ കണ്ടിരുന്നതെന്നും എന്നാല്‍ ചിത്രം കണ്ട ശേഷം ശിവാജി സാര്‍ ചോദിച്ചത് തിലകന്‍ ചെയ്തത് പോലെ തനിക്ക് ഇത് അഭിനയിച്ചു ഫലിപ്പിക്കാന്‍ കഴിയുമോ എന്നുമായിരുന്നുവെന്നും, ഭദ്രന്‍ പങ്കുവയ്ക്കുന്നു.
Post Your Comments