സിനിമയില്‍ സംവിധായകന്, നടന് എന്ന് തുടങ്ങി വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വ്യക്തിയാണ് ബാലചന്ദ്ര മേനോന്. എന്നാല്‍ താന്‍ ഒരു ഭീഷ്മ ശപഥം പ്രാവര്‍ത്തികമാക്കാനുള്ള കഠിനപ്രയത്നത്തില്‍ ആയിരുന്നുവെന്നു താരം പറയുന്നു. സ്കൂള്‍ കാലഘട്ടത്തില്‍ ഉണ്ടായ ഒരു സംഭവമാണ് ഇതിനു പിന്നില്‍ എന്നും ബാലചന്ദ്ര മേനോന് തുറന്നു പറയുന്നു.
‘സ്കൂള്‍ വാര്‍ഷികത്തില്‍ ഭീഷ്മര്‍ എന്ന സ്കൂള്‍ നാടകത്തില്‍ അഭിനയച്ച കാലത്ത് ഭീഷ്മരായി വേഷമിട്ടപ്പോള്‍ ഒരു സംഭാഷണശകലം തനിക്കിണങ്ങുന്നമട്ടില് പരിഷ്കരിച്ചു. ‘ഇങ്ങനെ പറയുന്നതല്ലേ സാര്‍, നല്ലത്” എന്ന അര്‍ഥത്തില്‍ നാടകം സംവിധാനം ചെയ്ത മാഷിനെ നോക്കി. പൊടുന്നനെ കോപംകൊണ്ട് ജ്വലിച്ച മാഷ് ഒരുനിമിഷം മാഷല്ലാതായി. ”ശബ്ദിച്ചുപോകരുത്. ഞാന്‍ സംവിധായകന്, നീ വെറും നടന്. സംവിധായകന് പറയും, നടന് അനുസരിക്കും.”
ആ വാക്കുകള്‍ ഏഴാം ക്ലാസുകാരന്റെ ഉള്ളില്‍ ചാട്ടുളിപോലെ തറച്ചു. അന്ന് മനസ്സിലുറപ്പിച്ചു, ഒരിക്കല്‍ ‘ഞാന്‍ സംവിധാനം ചെയ്യും.’ ബാലചന്ദ്രമേനോന് പങ്കുവച്ചു.
ഫിലിമി ഫ്രൈഡേയ്സ് എന്ന യൂട്യൂബ് ചാനലിലൂടെ തന്റെ ജീവിത അനുഭവങ്ങള്‍ താരം പങ്കുവയ്ക്കുന്നുണ്ട്.
Post Your Comments