
കുടുംബ പ്രേക്ഷകര്‍ക്ക് പരമ്പരകള്‍ ഏറെ പ്രിയങ്കരമാണ്. ഇപ്പോഴിതാ ഒരു പരമ്പര കൂടി അവസാനിക്കുന്നു. ജനപ്രിയ പരമ്പരയായ ഇളയവള്‍ ഗായത്രി 2018 സെപ്റ്റംബർ 23 നാണ് ആരംഭിച്ചത്. എന്നാല്‍ 150ല്‍ പരം എപ്പിസോഡ് പിന്നിട്ട പരമ്പര അവസാനിക്കുന്ന വിവരം ഗായത്രി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി ആര്യ പാര്‍വതിയാണ് ഫേസ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.
ആര്യ പാര്‍വതി പോസ്റ്റ്
2018 സെപ്റ്റംബർ 23 നാണ് ‘ഇളയവൾ ഗായത്രി’ യുടെ ആദ്യ എപ്പിസോഡ് തുടങ്ങുന്നത്…സീരിയൽ അതിനു മുൻപും രണ്ട് തവണ ചെയ്തിരുന്നു എങ്കിലും ഒരു കഥാപാത്രം എന്ന നിലയിൽ ഞാൻ അറിയപ്പെടുന്നത് ഗായത്രിയിലൂടെ ആയിരുന്നു…? ഒരു ആഭിനയിത്രി എന്ന നിലയിൽ ഞാൻ ഇനിയും ഏറെ മെച്ചപ്പെടാൻ ഉണ്ട് എന്ന് മനസിലാക്കുന്നുണ്ടെങ്കിൽ കൂടി ഗായത്രി കുട്ടി അല്ലെ എന്നു ചോദിച്ചു കൊണ്ട് നിങ്ങൾ ഓരോരുത്തരും തിരിച്ചറിഞ്ഞപ്പോഴും ഞാൻ അറിഞ്ഞ സന്തോഷത്തിനു നന്ദി പറഞ്ഞാൽ തീരില്ല…ഏതാനും മാസം കൊണ്ട് നിങ്ങളിൽ കുറച്ചു പേരുടെ മനസിൽ എങ്കിലും ഒരു ചെറിയ സ്ഥാനം എനിക്ക് നൽകിയത് ഗായത്രി എന്ന കഥാപാത്രം ആയിരുന്നു…ഇനി മുതൽ നിങ്ങളുടെ ഇടയിൽ ആ ഗായത്രി ഉണ്ടാകില്ല…ഇളയവൾ ഗായത്രിയുടെ അവസാന എപ്പിസോഡ് ആയിരുന്നു ഇന്നത്തേത്…നർത്തകി എന്ന നിലയിൽ എന്റെ നൃത്ത പഠനത്തിൽ ഇനിമുതൽ കൂടുതൽ ശ്രദ്ധിക്കാൻ കഴിയും എന്നത് ആശ്വാസം തരുന്ന കാര്യം എങ്കിൽ കൂടി…ഗായത്രി ആയി നിങ്ങളുടെ ഇടയിലേക്ക് ഇനി ഞാൻ ഇല്ല എന്നോർക്കുമ്പോൾ ഉള്ള വിഷമം മറച്ചു വെക്കുന്നില്ല…തുടർന്നും എന്റെ യാത്രയിൽ നിങ്ങൾ ഏവരുടെയും സ്നേഹവും പിന്തുണയും ഉണ്ടാകും എന്ന പ്രതീക്ഷയോടെ,
|
ആര്യ പാർവ്വതി.
Post Your Comments