മറ്റൊരു താരം കൂടി വിവാഹ മോചനത്തിലേക്ക്

വിവാഹമോചന പ്രഖ്യാപനവുമായി മോഹന്‍ ജദാരോ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരം അരുണോദയ് സിംഗ്. തന്റെ കനേഡിയന്‍ ഭാര്യ, ലീ എല്‍ട്ടണുമായി വേര്‍പിരിയുകയാണെന്ന പ്രഖ്യാപനം ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം നടത്തിയത്.

വൈകാരികമായ ഒരു കുറിപ്പിലൂടെയാണ് അരുണോദയ് ഈ വാര്‍ത്ത‍ പങ്കുവച്ചത്. ഒന്നിച്ചുപോകാന്‍ കൗണ്‍സലിംഗ് അടക്കം സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയെന്നും എന്നാല്‍ തങ്ങള്‍ക്കിടയില്‍ രൂപപ്പെട്ട അടിസ്ഥാനപരമായ വ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ അവയൊന്നും സഹായിച്ചില്ലെന്നും താരം പറയുന്നു.

സിക്കന്ദർ, യെ സാലി സിന്ദഗി, ജിസം 2, മേൻ തേരാ ഹീറോ, മോഹന്‍ജദാരോ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അരുണോദയ് സിംഗ് ലീ എൽട്ടണുമായുള്ള മൂന്നു വർഷത്തെ ദാമ്പത്യമാണ് അവസാനിപ്പിക്കുന്നത്.

2016 ഡിസംബറിലാണ് ഹിന്ദു ആചാരപ്രകാരം ഇരുവരും വിവാഹിതരായത്.

Share
Leave a Comment