ഒമര്‍ ലുലു ഒരുക്കിയ ‘ഒരു അഡാർ ലൗ’ എന്ന സിനിമയിലൂടെ ആരാധകരുടെ മനം കവര്‍ന്ന താരങ്ങളാണ് റോഷനും പ്രിയ വാരിയരും. എന്നാല്‍ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍. റോഷനൊപ്പമുള്ള ചിത്രങ്ങൾ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പ്രിയ പങ്കുവയ്ക്കുന്നതും മറ്റുമാണ് ഈ ഗോസിപ്പുകള്‍ക്ക് പിന്നില്‍. അതിനെ തുടര്‍ന്ന് ‘റോഷനുമായി പ്രണയത്തിലാണോ?’ എന്ന് ഒരു അഭിമുഖത്തിനിടെ അവതാരകൻ പ്രിയയോട് ചോദിച്ചതിന് അഡാര്‍ മറുപടി നല്‍കുകയാണ് താരം.
”ആദ്യമായി ഒരു സിനിമയിൽ അഭിനയിക്കുമ്പോൾ പ്രത്യേകിച്ചും സമപ്രായക്കാരുമായി സൗഹൃദം പങ്കിടുമ്പോൾ ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ ഉണ്ടാകും. അത് തികച്ചും സ്വാഭാവികമാണ്. ഗോസിപ്പുകൾ സിനിമയുടെ ഭാഗമാണ്. അതിന് കുറച്ചുകാലത്തെ ആയുസ്സ് മാത്രമേ ഉണ്ടാകൂ. എന്റെ ജോലി പൂർണ സംതൃപ്തിയോടും ആത്മാർഥതയോടും കൂടി ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. ബാക്കിയെല്ലാം പ്രേക്ഷകരുടെ കയ്യിലാണ്. റോഷനും ഞാനും അടുത്ത സുഹൃത്തുക്കൾ മാത്രമാണ്, പ്രണയമില്ല.”- പ്രിയ വെളിപ്പെടുത്തുന്നു
Post Your Comments