മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രണയത്തിലായ ശ്രീനിഷും പേളിയും വിവാഹിതരായി. മെയ് അഞ്ചിനാണ് ചൊവ്വര പള്ളിയില്‍ വച്ച് ക്രിസ്ത്യന്‍ ആചാരപ്രകാരം ഇരുവരും വിവാഹിതരായത്. തുടര്‍ന്ന് മെയ് 8-ന് പാലക്കാട് ശ്രീനിഷിന്റെ നാട്ടിലെ ഓഡിറ്റോറിയത്തില്‍ വച്ച് ഹിന്ദു ആചാരപ്രകാരവും വിവാഹച്ചടങ്ങുകള്‍ നടന്നു. ഇപ്പോഴിതാ പുതുപ്പെണ്ണിന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ശ്രീനിഷ്.
നാട്ടിന്‍പുറത്തെ കാഴ്ചകള്‍ ആസ്വദിക്കുന്ന പേളിയുടെ വീഡിയോ ആണ് ശ്രീനിഷ് പങ്കുവച്ചിരിക്കുന്നത്. നാട്ടിലെ പറമ്പില്‍ പുല്ലു ചെത്തിയും വീട്ടില്‍ കുട്ടികളുടെ കൂടെ കാരംസ് കളിച്ചും ചെണ്ട കൊട്ടാന്‍ പഠിച്ചും അമ്പലത്തില്‍ കുഞ്ഞിന്റെ ചോറൂണിന് പങ്കെടുത്തും നാട്ടിന്‍പുറത്തെ ജീവിതം ആസ്വദിക്കുകയാണ് താരം.
Post Your Comments