BollywoodCinemaGeneralMollywoodNEWS

അയാള്‍ എന്നെ ഞെട്ടിച്ചു തിരിച്ചറിയാന്‍ വൈകിപ്പോയി : വൈറലായി പ്രമുഖ സംവിധായകന്‍റെ കുറിപ്പ്

മഹേഷിന്റെ പ്രതികാരം, കുമ്പളങ്ങി നൈറ്റ്സ്, സൂപ്പര്‍ ഡ്യൂലക്സ്, ഞാന്‍ പ്രകാശന്‍ തുടങ്ങിയ ചിത്രങ്ങളിലെ ഫഹദിന്റെ പ്രകടനത്തെക്കുറിച്ചായിരുന്നു നിതേഷ് തിവാരി പങ്കുവച്ചത്

ഫഹദ് ഫാസിലിനെ പ്രശംസിച്ച് പ്രമുഖ സംവിധായകന്‍, ബോളിവുഡ് ചിത്രമായ ദംഗല്‍ സംവിധാനം ചെയ്ത നിതേഷ് തിവാരിയാണ് ഫഹദിന്റെ പ്രകടനം കണ്ടു കൈയ്യടിച്ചിരിക്കുന്നത്, ഫഹദിന്റെ നാലോളം ചിത്രങ്ങളിലെ പ്രകടനം പരാമര്‍ശിച്ചു കൊണ്ടായിരുന്നു നിതേഷ് തിവാരിയുടെ ട്വീറ്റ്.

മഹേഷിന്റെ പ്രതികാരം, കുമ്പളങ്ങി നൈറ്റ്സ്, സൂപ്പര്‍ ഡ്യൂലക്സ്, ഞാന്‍ പ്രകാശന്‍ തുടങ്ങിയ ചിത്രങ്ങളിലെ ഫഹദിന്റെ പ്രകടനത്തെക്കുറിച്ചായിരുന്നു നിതേഷ് തിവാരി പങ്കുവച്ചത്.
ഫഹദിന്റെ ആക്ടിംഗ് കുറിച്ച് പറയാന്‍ വൈകിപ്പോയെന്നും ഏതു കഥാപാത്രങ്ങളെയും അനായാസം അവതരിപ്പിക്കാന്‍ മിടുക്കുള്ള കലാകാരനാണ് ഫഹദെന്നും നിതേഷ് ട്വിറ്റരില്‍ വ്യക്തമാക്കുന്നു.

ഇനിയും ഇത്തരം സിനിമകള്‍ ചെയ്തു പ്രേക്ഷകരെ ആവേശത്തിലാക്കണമെന്നും താനുമിപ്പോള്‍ ഫഹദിന്റെ വലിയ ആരാധകനായി മാറിയെന്നും നിതേഷ് വ്യക്തമാക്കുന്നു.ഫഹദിനോടുള്ള  ബോളിവുഡ് സംവിധായകന്റെ പ്രശംസയെ പിന്തുണച്ച് മലയാള സിനിമാ പ്രേക്ഷകരും രംഗത്തെത്തി, ഫഹദിന്റെ കൂടുതല്‍ സിനിമകള്‍ നിതേഷിന് മനസിലാക്കി കൊടുക്കുകകയാണ് അദ്ദേഹത്തെ സ്നേഹിക്കുന്ന സിനിമാ ആസ്വാദകര്‍.

വ്യത്യസ്ത സിനിമകളുമായി മുന്നോട്ട് കുതിക്കുന്ന ഫഹദ് മലയാള സിനിമയിലെ കരുത്തുറ്റ അഭിനേതാക്കളുടെ നിരയില്‍ മുന്‍പന്തിയില്‍ എത്തിക്കഴിഞ്ഞു, പരീക്ഷണ ചിത്രമായ അതിരന്‍ തിയേറ്ററില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുമ്പോള്‍ അന്‍വര്‍ റഷീദിന്റെ ട്രാന്‍സിനായുള്ള കാത്തിരിപ്പിലാണ് ഫഹദിന്റെ ഇഷ്ടപ്പെടുന്ന സിനിമാ പ്രേമികള്‍.

shortlink

Related Articles

Post Your Comments


Back to top button