സംവിധായകന്, നടന്, തിരക്കഥാകൃത്ത് എന്ന് തുടങ്ങി സിനിമയിലെ എല്ലാ മേഖലയിലും തന്റേതായ വ്യക്തിത്വം പതിപ്പിച്ച താരമാണ് ബാലചന്ദ്രമേനോന്. 1997ല്‍ സമാന്തരങ്ങള്‍ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയ ബാലചന്ദ്രമേനോന് എം.ടി വാസുദേവന്‍ നായര്‍ തന്റെ വീട്ടില്‍ വന്നുവെന്നും, തുടര്‍ന്ന് തന്റെ അച്ഛനുമായുള്ള സംഭാഷണത്തിനിടെ ചോദിച്ച ചോദ്യം ഇന്നും തനിക്ക് മറക്കാനാകില്ലെന്ന് അദ്ദേഹം തുറന്നു പറയുന്നു. സ്വന്തം യൂട്യൂബ് ചാനലായ ഫിലിമി ഫ്രൈഡേയിസിലൂടെയായിരുന്നു മേനോന് ഇത് വെളിപ്പെടുത്തിയത്.
ബാലചന്ദ്രമേനോന്റെ വാക്കുകള്‍ ഇങ്ങനെ ..
‘എം.ടി വാസുദേവന്‍ നായര്‍ എന്റെ ഒരു പുസ്തകത്തിന്റെ പ്രകാശനത്തിന് വീട്ടില്‍ വന്നു. ഭക്ഷണം കഴിക്കാന്‍ വന്നപ്പോള്‍ അച്ഛന് അവിടിരിപ്പുണ്ട്. അച്ഛനിറങ്ങി വന്നു, എംടി സാറിനെ കണ്ടു. അതൊക്കെ അച്ഛന് വളരെ പോളിഷ്ഡ് ബിഹേവിയര്‍ ആണ്. അദ്ദേഹത്തെ വന്ദിച്ചു, ഇരുന്നു. അപ്പോള്‍ എം.ടി സാറിന് ആവശ്യമില്ലാത്തൊരു ചോദ്യം. ‘എങ്ങനുണ്ട്? ബാലചന്ദ്രമേനോന്റെ അച്ഛനെന്ന രീതിയില്‍ ഒരു അഭിമാനമൊക്കെ തോന്നുന്നില്ലേ?’ ഞാനതൊരു ഡിപ്ളോമസിയുടെ പുറത്തുപറയണോ, അതോ ഫ്രാങ്കായി പറയണോ എന്ന് അച്ഛന് ചോദിച്ചു. ഫ്രാങ്കായി പറയുന്നത് കേള്‍ക്കാനാണ് തനിക്കിഷ്ടമെന്ന് എം.ടി സാര്‍ പറഞ്ഞു.
‘അങ്ങനാണെങ്കില്‍ എനിക്കത്ര അഭിമാനമുണ്ടെന്ന് ഞാന്‍ പറയത്തില്ല. (ഞാന്‍ അടുത്തിരിക്കുവാണ്). കാരണം മൈ സണ്‍ വാസ് വെരി ടാലന്റഡ്. ഹീ വാസ് വെരി ഗിഫ്റ്റഡ്. വെരി ടാലന്റഡ്. അതൊന്നും അവന് ഉപയോഗിക്കാന്‍ പറ്റിയില്ല. ഹീ വെന്ടു സിനിമ. സിനിമാ എന്നു പറഞ്ഞാല്‍ മിസ്റ്റര്‍ എം.ടിയ്ക്ക് അറിയാമല്ലോ?’ അച്ഛന് അപകടത്തില്‍ ചാടുവാണോ? ഞാന്‍ എം.ടി സാറിന്റെ മുഖത്തു നോക്കി. അവിടെ കുഴപ്പമില്ല. ദാറ്റ് വാസ് മൈ ഫാദര്‍’.
Post Your Comments