CinemaMollywoodNEWS

അപരനെ കണ്ടു വിസ്മയിച്ച് ജോജു ജോര്‍ജ്ജ്: ജോസഫ് ലുക്കില്‍ പുതിയ താരോദയം

ഒരു സിനിമാ ക്യാമ്പില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ജോജുവിന്റെ ജോസഫ് ലുക്ക് അനുകരിച്ച് ഷംനാസ് എന്ന വ്യക്തി ജോജുവിന് മുന്നിലെത്തിയത്

അപരന്മാര്‍ താരങ്ങളെ അമ്പരപ്പിക്കുന്നത് ഇതാദ്യമല്ല, സൂപ്പര്‍ താരങ്ങളുടെ അപരന്മാര്‍ സിനിമാ ലോകത്ത് സജീവമാകുമ്പോള്‍ മറ്റൊരു പ്രമുഖ നടന്റെ പുതിയ അപരനെ കണ്ടു ഞെട്ടിയിരിക്കുകയാണ് പ്രേക്ഷകരും ആ  പ്രമുഖ നടനും,

ജോസഫ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരനായ ജോജു ജോര്‍ജിന്റെ അപരനാണ് അതെ സിനിമാ സ്റ്റൈലില്‍ എത്തി താരത്തെ അമ്പരപ്പിച്ചിരിക്കുന്നത്.

ഒരു സിനിമാ ക്യാമ്പില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ജോജുവിന്റെ ജോസഫ് ലുക്ക് അനുകരിച്ച് ഷംനാസ് എന്ന വ്യക്തി ജോജുവിന് മുന്നിലെത്തിയത്, തന്റെ  അതെ മുഖ സാദൃശ്യമുള്ള അപരനെ കണ്ട ജോജു ശരിക്കും അത്ഭുതപ്പെട്ടു,ഇവരുടെ കൂടികഴ്ചയ്ക്ക്  സോഷ്യല്‍ മീഡിയയില്‍ വലിയ കയ്യടി ലഭിക്കുമ്പോള്‍ ജോസഫ് എന്ന കഥാപാത്രത്തിന്റെ മേക്കപ്പ് പോലും അത്ര പെര്‍ഫക്ഷനാക്കി പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് ഷംനാസ്.

ഷംനാസിനെ സ്നേഹപൂര്‍വ്വം ആശ്ലേഷിക്കുകയും വിശേഷങ്ങള്‍ പങ്കിടുകയും ചെയ്ത ശേഷമാണ് ജോജു ജോര്‍ജ്ജ്  അവിടെ നിന്നും മടങ്ങിയത്, ജോജുവിന്റെ ജോസഫിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടപ്പോള്‍ ജോസഫ് ലുക്ക് മിമിക്രിക്കാര്‍ക്കിടയില്‍ ഏറെ ശ്രദ്ധ നേടുകയാണ്‌. ജോസഫിന്റെ നരച്ച മുടി ഹൈലൈറ്റ് ചെയ്തെത്തിയ ഷംനാസ് സോഷ്യല്‍ മീഡിയയിലെ പുത്തന്‍ താരോദയമായി മാറിയിരിക്കുകയാണ്.

 

shortlink

Related Articles

Post Your Comments


Back to top button