
മലയാളത്തിന്റെ യുവതാരം ദുല്‍ഖര്‍ സല്മാന് നിര്മ്മതാവാകുന്നു. താരം ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പൂജ ഇന്ന് നടന്നു. ചടങ്ങിന്റെ ചിത്രങ്ങള്‍ ദുല്‍ഖര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. ദുല്‍ഖറിനൊപ്പം ഭാര്യ അമാല്‍, നടന്മാരായ സണ്ണി വെയ്ന്‍, വിജയരാഘവന്, ഗ്രിഗറി, ശേഖര്‍ മേനോന്, നടി ശ്രീലക്ഷ്മി തുടങ്ങിയവരും ചടങ്ങുകളില്‍ പങ്കെടുത്തു.
“ഞാന്‍ ആദ്യമായി നിര്‍മിക്കുന്ന സിനിമയുടെ ആദ്യ ദിവസത്തെ ഷൂട്ടിങ്ങാണ് ഇന്ന്. സിനിമയുടെയും പ്രൊഡക്ഷന്‍ ഹൗസിന്റെയും പേര് ഇപ്പോള്‍ പറയുന്നില്ല. രണ്ടും ശരിയായ സമയമാകുമ്ബോള്‍ ഞാന്‍ പ്രഖ്യാപിക്കാം. നല്ല നിലവാരമുള്ള സിനിമകള്‍ നിര്‍മിക്കുന്ന കമ്ബനിയായി ഇത് മാറുവാന്‍ നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ഥനയും വേണം.” ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Post Your Comments