GeneralLatest NewsMollywood

നടനുമായി പ്രണയത്തില്‍; നടി ഐശ്വര്യ രാജേഷ് വിവാഹിതയാകുന്നു!!

ഗോസിപ്പുകളില്‍ സൂചിപ്പിച്ചിട്ടുള്ള തന്റെ കാമുകന്‍ ആരാണെന്ന് പറയണമെന്നും അതറിയാന്‍ തനിക്ക് തിടുക്കമാണെന്നും ഐശ്വര്യ

മലയാളികളുടെ പ്രിയതാരമാണ് ഐശ്വര്യ രാജേഷ്. ദേശീയ പുരസ്‌കാരം നേടിയ തമിഴ് ചിത്രം ‘കാക്ക മുട്ടൈ’യിലെ അഭിനയത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടി ഐശ്വര്യ രാജേഷ് വിവാഹിതയാകുന്നുവെന്ന് പ്രചാരണം.

ഐശ്വര്യ ഒരു നടനുമായി പ്രണയത്തിലാണെന്നും ഈ വര്‍ഷം തന്നെ ഇരുവരും വിവാഹിതരാകുമെന്നുമാണ് ഗോസിപ്പ് കോളങ്ങളിലെ പുതിയ വാര്‍ത്ത. വിവാഹ വാര്‍ത്തയില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഐശ്വര്യ.

ഇത്തരം തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തണമെന്നും എന്തെങ്കിലും നടക്കുകയാണെങ്കില്‍ എല്ലാവരെയും അറിയിക്കുന്ന ആദ്യത്തെയാള്‍ താന്‍ ആയിരിക്കുമെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ താരം പറയുന്നു. താന്‍ ഇപ്പോള്‍ സിംഗിള്‍ ആണെന്നും വളരെയധികം സന്തോഷവതിയാണെന്നും  ഐശ്വര്യ ട്വീറ്റ് ചെയ്തു. ഗോസിപ്പുകളില്‍ സൂചിപ്പിച്ചിട്ടുള്ള തന്റെ കാമുകന്‍ ആരാണെന്ന് പറയണമെന്നും അതറിയാന്‍ തനിക്ക് തിടുക്കമാണെന്നും ഐശ്വര്യ കുറിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button