GeneralLatest NewsMollywood

മക്കളേ, എനിക്കും എല്ലാത്തിനും A+; സന്തോഷ് പണ്ഡിറ്റ്

‘A+ കിട്ടി എന്നാണ് കവി ഉദ്ദേശിച്ചത്. അല്ലാതെ Adults Only യിലെ A ആണ് ഈ A എന്നും, മൊത്തം ഗാനമൊരു Adults only വിഭാഗത്തില്‍ പെടുന്നു എന്നും ആരും തെറ്റിദ്ധരിക്കരുതേ

സോഷ്യല്‍ മീഡിയയില്‍ വൈറലായി സന്തോഷ്‌ പണ്ഡിറ്റിന്റെ പോസ്റ്റ്‌. ‘‘മക്കളേ, എനിക്കും എല്ലാത്തിനും A+ കിട്ടിയ വിവരം സന്തോഷത്തോടെ അറിയിക്കുന്നു’’ എന്നാണു താരം പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. പക്ഷേ, താരം പത്താം ക്ലാസോ പ്ലസ് ടൂവോ ഒന്നും പാസായതല്ല, ‘ബ്രോക്കർ പ്രേമചന്ദ്രന്റെ ലീലാ വിലാസങ്ങളി’ലെ പാട്ട് ഹിറ്റായതിനെക്കുറിച്ചാണ് താരത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

താരത്തിന്റെ പത്താമത്തെ സിനിമയാണ് ബ്രോക്കർ പ്രേമചന്ദ്രന്റെ ലീലാ വിലാസങ്ങള്‍. ചിത്രത്തിലെ ‘മൂളിപ്പാട്ട് പാടി വന്നു വണ്ടുകള്‍ തേനിനായ്…’ എന്നാരംഭിക്കുന്ന ഗാനത്തിന്റെ വിഡിയോ യൂട്യൂബിൽ ശ്രദ്ധേയമാകുകയാണ്. ഇതിനെകുറിച്ചാണ് താരം കുറിക്കുന്നത്.

കൂടാതെ ‘A+ കിട്ടി എന്നാണ് കവി ഉദ്ദേശിച്ചത്. അല്ലാതെ Adults Only യിലെ A ആണ് ഈ A എന്നും, മൊത്തം ഗാനമൊരു Adults only വിഭാഗത്തില്‍ പെടുന്നു എന്നും ആരും തെറ്റിദ്ധരിക്കരുതേ…’’ എന്നും താരം വാൽക്കഷ്ണമായി കുറിച്ചിട്ടുണ്ട്.

പോസ്റ്റ്‌ പൂര്‍ണ്ണരൂപം

മക്കളേ..
എനിക്കും എല്ലാത്തിനും “A+” കിട്ടിയ വിവരം സന്തോഷത്തോടെ അറീയിക്കുന്നു.

എന്ടെ പത്താമത്തെ സിനിമയായ
” Broker Prema Chandrante Leela Vilasangal” ലെ “മൂളിപ്പാട്ട് പാടി വന്നു വണ്ടുകള് തേനിനായ്” എന്ന ഗാനത്തിന്ടെ വീഡിയോ “A+” നേടി YouTube ല് super duper hit ആയ് ഇഷ്ടം പോലെ viewers നെ നേടി മുന്നോട്ട്. എല്ലാവ൪ക്കും നന്ദി.

(വാല് കഷ്ണം..A+ കിട്ടി എന്നാണ് കവി ഉദ്ദേശിച്ചത്. അല്ലാതെ Adults Only യിലെ A ആണ് ഈ A എന്നും, മൊത്തം ഗാനമൊരു Adults only വിഭാഗത്തില് പെടുന്നൂ എന്നും ആരും തെറ്റിദ്ധരിക്കരുതേ..)

(പല്ലവി)
മൂളിപ്പാട്ട് പാടി വന്നു വണ്ടുകൾ തേനിനായ്
പ്രേമ ഗാനം പാടി വന്നു കുയിലുകൾ നൃത്തമായ്
അഴകേ..നീ വരില്ലേ അമൃതം നുകരില്ലേ….
(മൂളിപ്പാട്ട്)

(അനു പല്ലവി)
സന്തോഷത്തി൯ തിരി നാളങ്ങൾ കണി കാണാ൯ ചിരിതൂകും കണ്ണനും ഉണ്ണി കണ്ണനും

ആനന്ദത്തി൯ കൊന്നപ്പൂവേ കണി കാണാ൯ ചിരിതൂകും വെള്ളരിയും കണി വെള്ളരിയും..

ഓരോ പൂവിലും , ഓരോ തളിരിലും വസന്തം വിട൪ത്തി പ്രേമകാലം, വിഷുക്കാലം..

(ചരണം)
നക്ഷത്രത്തി൯ പൂന്തോട്ടത്തിൽ വിരിയുന്നു പ്രമത്തി൯ മൊട്ടുകൾ പൂമൊട്ടുകൾ
ഹൃദയത്തി൯ താളങ്ങളിൽ
പൂത്തുലഞ്ഞു പ്രേമത്തി൯ ശന്കകൾ ആശന്കകൾ

ഓരോ പൂവിലും ഓരോ തളിരിലും വസന്തം വിട൪ത്തി പ്രേമകാലം, വിഷുക്കാലം
(മൂളിപ്പാട്ട്….)

Lyrics, Music: Santhosh Pandit

Singers: Neethu, Santhosh Pandit

Pl comment by Santhosh Pandit (പണ്ഡിറ്റില് വിശ്വസിക്കൂ..ചിലപ്പോള് നിങ്ങളൂം, സമയം നല്ലതെന്കില് നിങ്ങളുടെ കുടും ബവും രക്ഷപ്പെടും)

shortlink

Related Articles

Post Your Comments


Back to top button