പീഡനത്തിന്റെ പേരിൽ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യപ്പെട്ട പ്രശസ്ത ടിവി താരം കരൺ ഒബ്റോയി നിരപരാധിയാണെന്ന് സുഹൃത്തുക്കൾ. കരണിന്റെ സഹോദരി ഗുർബാനി എബ്റോയും നടിയും കോളമിസ്റ്റുമായ പൂജാ ബേദിയും ഉൾപ്പടെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സ്ത്രീകളോട് ശബ്ദമുയര്‍ത്തിപ്പോലും സംസാരിക്കാത്ത കരണിനെതിരെ വന്ന ആരോപണം തീർത്തും അടിസ്ഥാനരഹിതമാണെന്ന് നടൻ സുധാൻശൂ പാണ്ഡേ പറഞ്ഞു.
മുൻ മർച്ചൻറ് നേവി ഉദ്യോഗസ്ഥാനായിരുന്ന കരൺ അച്ചടക്കജീവിതം തുടരുന്ന വ്യക്തിയാണ്. 2016ൽ ഡേറ്റിംഗ് ആപ്പിൽ പരിചയപ്പെട്ട യുവതിയിൽ നിന്ന് മോശമായ പെരുമാറ്റമാണ് കരണിന് നേരിടേണ്ടി വന്നത്. തുടർന്ന് തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന് കാണിച്ച് 2018ൽ യുവതിക്കെതിരെ കരൺ പരാതി നൽകി. യുവതി ഇപ്പോൾ നൽകിയ പീഡനപരാതി വ്യാജമാണെന്നും നിയമത്തെ ദുരുപയോഗം ചെയ്യാൻ അനുവദിക്കരുതെന്നും പൂജാബേദി പറഞ്ഞു. ഇത്തരം പരാതികള്‍ ഉന്നയിക്കുന്ന സ്ത്രീകൾക്ക് തക്കതായ ശിക്ഷ ലഭിക്കണമെന്നും അതിന്റെ ആദ്യഘട്ടമെന്ന നിലയിൽ മെൻ ടൂ ക്യാമ്പയിന് തങ്ങൾ തുടക്കമിടുകയാണെന്നും കരണിന്റെ സുഹൃത്തുക്കൾ പറഞ്ഞു.
Post Your Comments