ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രണയത്തിലായ ശ്രീനിഷിനും പേളിയ്ക്കും പ്രണയ സാഫല്യം. ഞായറാഴ്ച വിവാഹിതരായ പേളിക്കും ശ്രീനിഷിനും ആശംസകളുമായി അവതാരക രഞ്ജിനി ഹരിദാസ്. ഈ വിവാഹ ചടങ്ങില്‍ ഇരുവരുടെയും സുഹൃത്തായ രഞ്ജിനി പങ്കെടുത്തിരുന്നില്ല. അതിന്റെ കാരണവും താരം സമൂഹ മാധ്യമത്തില്‍ പങ്കുവച്ചിരുന്നു.
രഞ്ജിനിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
പേളിക്കും ശ്രീനിഷിനും ഒരു ജീവിതകാലത്തെ മുഴുവന്‍ സ്‌നേഹവും സന്തോഷവും ആശംസിക്കുന്നു.. നിങ്ങള്‍ ഇരുവരെയും കാണാന്‍ ഏറെ ഐശ്വര്യം തോന്നുന്നു. നിങ്ങളുടെ ഈ ഈ സ്‌നേഹം എന്നെന്നും വളരട്ടെ.. എന്നെ ക്ഷണിച്ചതില്‍ മാണി പോള്‍ അങ്കിളിനോട് നന്ദിയും അതോടൊപ്പം അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും സ്‌പെഷ്യല്‍ ആയ ഈ ദിവസത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ ക്ഷമയും പറയുന്നു.
ജോലിയുടെ ഭാഗമായി ഫുക്കറ്റിലായിരുന്നതിനാല്‍ എനിക്കത് മിസ് ആയി. ഈ വിവാഹമായിരുന്നു ഞാന്‍ പങ്കെടുക്കാനായി ഏറെ ആഗ്രഹിച്ചത്. അവരുടെ ആ പ്രണയത്തിന്റെ തുടക്കം മുതല്‍ ഇതുവരെ അതിന്റെ ചെറിയ ഭാഗമായിരുന്നതിനാല്‍ അവര്‍ വിവാഹിതരായി കാണുന്നത് ആ അദ്ധ്യായത്തിന് ഒരു മികച്ച പരിസമാപ്തിയാകുന്നു. എന്തായാലും പേളിഷിനോട് യഥാര്‍ത്ഥ പ്രണയം തന്നെ അവസാനം വിജയിക്കട്ടെ രഞ്ജിനി കുറിച്ചു.
Post Your Comments