തന്റെ ബാല്യകാലത്ത് മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയ രസതന്ത്രം വീക്ഷിച്ചു കൊണ്ട് വളര്‍ന്നു വന്ന മുരളി ഗോപി മോഹന്‍ലാല്‍ എന്ന വ്യക്തിയെ നാല് സന്ദര്‍ഭങ്ങളില്‍ കണ്ട നിമിഷങ്ങളക്കുറിച്ച് തന്റെ ഫേസ്ബുക്ക് പേജില്‍ ചുരുങ്ങിയ വാക്കില്‍ പങ്കുവയ്ക്കുകയാണ്.
മുരളി ഗോപി എഴുതിയ ഒരു ഒരു സിനിമയില്‍ ആദ്യമായാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നതെങ്കിലും, ക്യാമറയ്ക്ക് മുന്നില്‍ ഇവര്‍ ഒരുമിച്ചെത്തിയിട്ടുണ്ട്, ബ്ലെസ്സി സംവിധാനം ചെയ്ത ഭ്രമരത്തിലെ മുരളി ഗോപിയുടെ വേഷം മോഹന്‍ലാളിനോളം ശ്രദ്ധിക്കപ്പെട്ടിരുന്നു.
മുരളി ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്
കഥാപാത്രത്തിന്റെ ഉടയാടകളണിഞ്ഞു നിൽക്കുന്ന വേളകളിൽ, നാല് സന്ദർഭങ്ങളിൽ മാത്രമേ ഞാൻ ലാലേട്ടനെ കണ്ടിട്ടുള്ളൂ…
ആദ്യം കാണുന്നത് 1988ഇൽ, അച്ഛൻ സംവിധാനം ചെയ്ത “ഉത്സവപ്പിറ്റേന്ന്”
എന്ന ചിത്രത്തിന്റെ വഴിമധ്യേ, അനിയൻ തമ്പുരാന്റെ നിഷ്കളങ്ക സ്വത്വം തുളുമ്പി നിൽക്കുന്ന വേളയിൽ. അന്ന് ഞാൻ കാഴ്ചക്കാരൻ.
പിന്നീട്, രണ്ടായിരാമാണ്ടിൽ, കർണ്ണഭാരം നെഞ്ചേറ്റി നിൽക്കുന്ന തിരുവരങ്ങിന്റെ വേദിയിൽ. അന്ന് ഞാൻ പത്രപ്രവർത്തകൻ.
2009ഇൽ, ഉന്മാദവേഗങ്ങളിൽ മൂളിപ്പാറുന്ന ശിവൻകുട്ടിയുടെ യാനപർവ്വത്തിൽ. അന്ന് ഞാൻ നടൻ.
പിന്നെയിതാ, ഇപ്പോൾ, ഇരുളിന്റെ മാനത്ത് നീറുന്ന രാസൂര്യനായി, എന്നിൽ പിറന്ന
സ്റ്റീഫനായി, ലൂസിഫറായി.., എന്റെ മുന്നിൽ..!
“…Let us know the happiness that time brings, and not count the years
Post Your Comments