കൊച്ചിയില്‍ നടിയേ ആക്രമിച്ച കേസില്‍ നടന് ദിലീപിനെ പിന്തുണച്ച് ശ്രീനിവാസന് വീണ്ടും രംഗത്ത്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് ഒന്നര കോടി രൂപയ്ക്ക് ദിലീപ് ക്വട്ടേഷന്‍ നല്‍കിയെന്നത് അവിശ്വസനീയം ആണെന്നും താന്‍ അറിയുന്ന ദിലീപ് ഇത്തരം കാര്യങ്ങള്‍ക്ക് ഒന്നരപൈസ പോലും ചെലവാക്കില്ലെന്നും ശ്രീനിവാസന് പറഞ്ഞു.
ഡബ്ലിയുസിസിയുടെ ആവശ്യവും ഉദ്ദേശവും എന്തെന്ന് ഇതുവരെ മനസ്സിലായിട്ടില്ലെന്നു പറഞ്ഞ ശ്രീനിവാസന് പ്രതിഫലം നിശ്ചയിക്കുന്നത് താര-വിപണി മൂല്യമനുസരിച്ചാണെന്നും കൂടിച്ചേര്‍ത്തു. നയന്‍താരയ്ക്ക് കിട്ടുന്ന പ്രതിഫലം എത്ര നടന്മാര്ക്ക് ലഭിക്കുന്നുണ്ടെന്നും ശ്രീനിവാസന് ചോദിച്ചു. ഒരു സംഘടനയെയും നശിപ്പിക്കാനല്ല സംസാരിക്കുന്നത്. ചില കാര്യങ്ങള്‍ക്ക് അതിര് വരമ്ബുകള്‍ ഉള്ളതുകൊണ്ട് കൂടുതല്‍ പറയുന്നില്ലെന്നും ശ്രീനിവാസന് വ്യക്തമാക്കി.
Post Your Comments