GeneralLatest NewsMollywood

കപ്പയും ചോറും മാത്രം കഴിച്ച് ശീലിച്ചവർക്ക് ഇഡ്ഡലിയും സാമ്പാറും നല്ല ഭക്ഷണങ്ങളല്ല; സിദ്ദിഖിനു മറുപടിയുമായി ഹരീഷ് പേരടി

'മമ്മൂട്ടിയും മോഹൻലാലും സൂപ്പർസ്റ്റാറുകളും സൂപ്പർ നടന്മാരുമാണ്. എന്നാൽ തമിഴ്നടന്‍ വിജയ് സൂപ്പര്‍സ്റ്റാറാണെങ്കിലും സൂപ്പര്‍ നടനാണെന്ന് പറയാന്‍ കഴിയില്ല'' എന്നായിരുന്നു സിദ്ധിഖിന്റെ വാക്കുകള്‍.

കഴിഞ്ഞ ദിവസം നടന്‍ സിദ്ധിഖ് തെന്നിന്ത്യന്‍ നടന്‍ വിജയെ വിമര്‍ശിച്ച് സംസാരിച്ചിരുന്നു. ”മമ്മൂട്ടിയും മോഹൻലാലും സൂപ്പർസ്റ്റാറുകളും സൂപ്പർ നടന്മാരുമാണ്. എന്നാൽ തമിഴ്നടന്‍ വിജയ് സൂപ്പര്‍സ്റ്റാറാണെങ്കിലും സൂപ്പര്‍ നടനാണെന്ന് പറയാന്‍ കഴിയില്ല” എന്നായിരുന്നു സിദ്ധിഖിന്റെ വാക്കുകള്‍. സിദ്ദിഖിന് മറുപടിയുമായി എത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. സമൂഹ മാധ്യമതത്തില്‍ പങ്കുവച്ച കുറിപ്പിലാണ് ഹരീഷ് തന്റെ വിയോജിപ്പ് രേഖപ്പെടുത്തിയത്.

ഹരീഷ് പേരടിയുടെ കുറിപ്പ്

”ഒരുപാട് കാലം കപ്പയും ചോറും മാത്രം കഴിച്ച് ശീലിച്ചവർ ഇഡ്ഡലിയും സാമ്പാറും ബിരിയാണിയും ഒക്കെ സൂപ്പർ ഭക്ഷണങ്ങളാണ് പക്ഷെ, നല്ല ഭക്ഷണങ്ങളല്ലാ എന്ന് പറയുന്നത് ഭക്ഷണങ്ങളുടെ പ്രശനമല്ലാ.. അവനവന്റെ ആസ്വാദനവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്… സ്വന്തം അനുഭവത്തിൽ പറയട്ടെ ഈ മനുഷ്യൻ… സൂപ്പർ നടനുമാണ്, സൂപ്പർതാരവുമാണ്, സഹജീവികളോട് കരുണയുള്ള ജീവിക്കുന്ന കാലത്തോട് കൃത്യമായ നിലപാടുള്ള സൂപ്പർ മനുഷ്യനുമാണ്..”

shortlink

Related Articles

Post Your Comments


Back to top button