CinemaGeneralNEWS

ജയറാം മനസ്സ് കൊണ്ട് ആഗ്രഹിച്ച മഹാസിനിമ : ഇതിഹാസ സമാനമായ അത്ഭുത ചിത്രം നഷ്ടപ്പെട്ടതിനു പിന്നില്‍!!

ഏറെ അഭിനയ സാധ്യതയുള്ള കരുത്തുറ്റ കഥാപാത്രമായി സ്ക്രീനില്‍ പരുവപ്പെടെണ്ട ചിത്രം ഭരതന്റെ മരണത്തോടെ  ജയറാമിന് നഷ്ടപ്പെടുകയായിരുന്നു

ചരിത്ര പ്രധാനമായ നിരവധി വിഷയങ്ങള്‍ മലയാളത്തിലെ അത്ഭുത ചിത്രങ്ങളായപ്പോള്‍ നടന്‍ ജയറാമിന് നഷ്ടപ്പെട്ടത് ആരും ആഗ്രഹിക്കുന്ന ഗംഭീരമായ ഒരു പ്രോജക്റ്റാണ്. തുള്ളല്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ കുഞ്ചന്‍ നമ്പ്യാരുടെ ജീവിത കഥ ഭരതന്‍ എന്ന സംവിധായകന്‍ മലയാളത്തില്‍ ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു, കുഞ്ചന്‍ നമ്പ്യാരായി നടന്‍ ജയറാമിനെയായിരുന്നു ഭരതന്‍ കണ്ടുവച്ചത്. ഭരതന്റെ മനസ്സിലെ ആ സ്വപ്ന സിനിമയെക്കുറിച്ച് ഒരിക്കല്‍ ജയറാം തുറന്നു പറഞ്ഞിരുന്നു. കുഞ്ചന്‍ നമ്പ്യാരായി തന്റെ രൂപം വച്ച് ഭരതന്‍ വരച്ച ചിത്രങ്ങള്‍ ഇപ്പോഴും അദ്ദേഹത്തിന്റെ വീട്ടിലുണ്ടെന്നായിരുന്നു  ജയറാമിന്റെ വെളിപ്പെടുത്തല്‍.

“സിനിമയുടെ തിരക്കഥ തയ്യാറായ നിമിഷം അദ്ദേഹത്തിന്റെ വീട്ടില്‍ പോയിരുന്നു, കഥാപാത്രത്തിനായി നല്ല രീതിയില്‍ മെലിയണം എന്നൊക്കെ എന്നോട് പറഞ്ഞിരുന്നു, പക്ഷെ അദ്ദേഹത്തിന്റെ മരണത്തോടെ മലയാള സിനിമയ്ക്കും എനിക്കും ലഭിക്കേണ്ടിയിരുന്ന അപൂര്‍വ ഭാഗ്യം നഷ്ടപ്പെടുകയായിരുന്നു”- ജയറാം പങ്കുവയ്ക്കുന്നു.

കുഞ്ചന്‍ നമ്പ്യാര്‍ എന്ന ഇതിഹാസ കാലാകരന്റെ ഓരോ സൂക്ഷ്മ വശങ്ങളും ഭരതന്‍ നന്നായി എഴുതിയിരുന്നുവെന്നും, ആ തിരക്കഥ ഇപ്പോഴും അദ്ദേഹത്തിന്റെ വീട്ടിലുണ്ടെന്ന് നടി കെപിഎസി ലളിത തന്നോട് പറയാറുണ്ടെന്നും ജയറാം പറയുന്നു. നടനെന്ന നിലയില്‍ വലിയ നഷ്ടമാണ് ജയറാമിന് സംഭവിച്ചത്, ഏറെ അഭിനയ സാധ്യതയുള്ള കരുത്തുറ്റ കഥാപാത്രമായി സ്ക്രീനില്‍ പരുവപ്പെടെണ്ട ചിത്രം ഭരതന്റെ മരണത്തോടെ  ജയറാമിന് നഷ്ടപ്പെടുകയായിരുന്നു, ജയറാമിനെ വെച്ച് തന്നെ സംവിധായകന്‍ രഞ്ജിത്തും ഇത്തരമൊരു പ്രോജക്റ്റ് ആലോചിച്ചിരുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു,

shortlink

Related Articles

Post Your Comments


Back to top button