രാക്ഷസന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട തെന്നിന്ത്യന്‍ താരമാണ് വിഷ്ണു വിശാല്‍. ആ ചിത്രത്തിന്‍റെ വിജയത്തിനിടയിലാണ് വിഷ്ണു വിവാഹ മോചിതനാകുന്ന വാര്‍ത്ത പുറത്തു വന്നത്. ഭാര്യ രജനിയുമായി വേര്‍പിരിയുക ആണെന്ന് താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. ഇപ്പോള്‍ വിവാഹമോചനത്തിന്റെ കാരണം വെളിപ്പെടുത്തുകയാണ് വിഷ്ണു.
താനിപ്പോഴും രജനിയുമായി പിരിഞ്ഞുവെന്ന യാഥാര്‍ഥ്യവുമായി പൊരുത്തപ്പെട്ടിട്ടില്ലെന്നും വിഷ്ണു ഒരു അഭിമുഖത്തില്‍ പറയുന്നു. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ..”കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ആളുകളുമായി സംസാരിക്കാനും കൂട്ടുകൂടാനുമെല്ലാം ഞാന്‍ ആരംഭിച്ചത്. ഓണ്‍സ്‌ക്രീനിലെ രസതന്ത്രം നന്നായിരിക്കാന്‍ എന്റെ നായികമാരുമായി അടുത്തിടപഴകാറുണ്ട്. അത് എന്റെ ഭാര്യയില്‍ കുറച്ച് വിഷമങ്ങളുണ്ടാക്കി. ഇങ്ങനെ ഒരാളയല്ല അവള്‍ വിവാഹം കഴിച്ചതെന്ന് അവള്‍ക്ക് തോന്നി. ആ തോന്നലില്‍ നിന്ന് തിരിച്ചുവരാന്‍ അവള്‍ക്ക് കഴിഞ്ഞില്ല. ഞങ്ങളുടെ മകന്റെ സന്തോഷത്തിനാണ് പ്രധാന്യം നല്‍കിയിരുന്നത്. അവള്‍ എന്നും എനിക്ക് പ്രിയപ്പെട്ടവളാണ്. ചില സമയങ്ങളില്‍ വിധി അങ്ങനെയാണ്. സ്‌നേഹിക്കുന്നവരെ ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കുകയില്ല’- വിഷ്ണു പറഞ്ഞു.
Post Your Comments