മലയാള സിനിമയുടെ സ്വന്തം ഹൃതിക് റോഷന്. കട്ടപ്പനയിലെ ഹൃതിക്റോഷന്‍ എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് വന്ന താരമാണ് വിഷ്ണു ഉണ്ണികൃഷ്ണന്. നാദിര്‍ഷയാണ് വിഷ്ണുവിനെ സിനിമയിലേക്ക് എത്തിക്കുന്നത്. മികച്ച അഭിനയത്തിലൂടെ മാത്രമല്ല ഇപ്പോഴിതാ തിരക്കഥയിലൂടെയും പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. ഒരു യമണ്ടന്‍ പ്രേമകഥ എന്ന ചിത്രത്തിലൂടെ ഒരുപാട് വിജയം കൈവരിക്കാന്‍ സാധിക്കുന്നു. ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.
വിഷ്ണു ഈ നിലയിലെത്താന്‍ ഏറെ കഷ്ടപെട്ടിട്ടുണ്ട്.പാവപെട്ട വീട്ടിലാണ് ജനനം. അച്ചനും അമ്മയും മാര്‍ക്കറ്റിലെ കടയില്‍ സഹായത്തിന് പോയാണ് കുടുംബം നോക്കുന്നത്. വിഷ്ണുവിന്റെ ഏറെ കാലത്തെ സ്വപ്നമായിരുന്നു അടച്ചുറപ്പുള്ള വീട്. ഇതുവരെയുള്ള സമ്പാദ്യം കൊണ്ട് 8 സെന്റ് വസ്തു വാങ്ങിക്കാന്‍ സാധിച്ചു. വീട് പണി തുടങ്ങിയിട്ടുണ്ട്. കലൂര്‍ സ്വദേശിയാണ് വിഷ്ണു ഉണ്ണികൃഷ്ണന്. ഈ വര്‍ഷം പകുതിയോടെ പുതിയ വീട്ടിലേക്ക് മാറാം എന്നുള്ള പ്രതീക്ഷയിലാണ് വിഷ്ണു. പഴയ വീട് ഓട് മേഞ്ഞ തേക്കാത്ത വീടായിരുന്നു. ചെറിയ വീട്. മഴ പെയ്യുമ്പോള്‍ ചോരും അതുകൊണ്ട് പാത്രങ്ങള്‍ ഒക്കെ വെക്കുമായിരുന്നു വെള്ളം വീഴാതിരിക്കാന്‍. ആ വീട്ടില്‍ ഇരുന്ന് മഴ കാണുന്നതാണ് ഏറ്റവും നല്ല ഓര്‍മയെന്നും വിഷ്ണു പങ്ക് വെക്കുന്നു.
Post Your Comments