ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ഒരു വലിയ ഹിറ്റുമായിട്ടാണ് പാര്‍വതിയുടെ രണ്ടാം വരവ്. ഉയരെ ഇന്ന് ഉയരങ്ങളിലാണ്. സമൂഹമാധ്യമങ്ങളിലും സിനിമ ഗ്രൂപ്പുകളിലേയും പ്രധാന ചര്‍ച്ച വിഷയം പോലും ഉയരെയാണ്. ആസിഡ് ആക്രമണത്തില്‍ അതിജീവിച്ച പല്ലവിയെ അതിമനോഹരമായി താരം പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്.
എസ് ക്യൂ പ്രൊഡക്ഷന്റെ ബാനറില്‍ ഷെനുഗ, ഷെര്‍ഗ, ഷെഗ്‌ന എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. പാര്‍വതിയ്‌ക്കൊപ്പം ആസിഫ് അലി, ടൊവിനോ, അനാര്‍ക്കലി മരയ്ക്കാര്‍, സിദ്ദിഖ് എന്നിവരും ചിത്രത്തിലുണ്ട്. എന്നും പ്രേക്ഷകര്‍ക്ക് മികച്ച ചിത്രങ്ങള്‍ തൂലികയിലൂടെ സമ്മാനിച്ച ബോബി, സഞ്ജയ് ടീമാണ് ഉയരയ്ക്കും തൂലിക ചലിപ്പിച്ചിരിക്കുന്നത്. ആസിഡ് ആക്രമണത്തിന് ഇരയായ ഒരു പെണ്‍ക്കുട്ടിയുടെ ഉയര്‍ത്തെഴുന്നേല്‍പ്പാണ് ചിത്രത്തില്‍. പെണ്‍കുട്ടികളോട് അമ്മമാര്‍ തുറന്നു സംസാരിക്കുന്നതു പോലെ ആണ്‍കുട്ടികളോട് അച്ഛന്മാര്‍ സംസാരിക്കാറില്ല. സ്ത്രീ-പുരുഷ ബന്ധത്തെ കുറിച്ച അച്ഛനും- മക്കളും തുറന്നു സംസാരിക്കാത്തതാണ് പ്രശ്‌നങ്ങളുടെ പ്രധാന കാരണമെന്ന് ബോബി, സഞ്ജയ്. സിനിമ പാരഡൈസോ ക്ലബ്ബിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യം പറഞ്ഞത്.,
ആര്‍ത്തവത്തെ കുറിച്ചും ശരീരിക മാറ്റങ്ങളെ കുറിച്ചും അമ്മമാര്‍ പെണ്‍മക്കളോട് തുറന്നു സംസാരിക്കാറുണ്ട്. എന്നാല്‍ അച്ഛന്മാര്‍ ആണ്‍മക്കളോട് അത്തരത്തിലുളള എന്തെങ്കിലും കാര്യങ്ങള്‍ പങ്കുവെയ്ക്കാറുണ്ടോ? ലൈംഗികതയെ കുറിച്ച് ആണ്‍കുട്ടികള്‍ അറിയുന്നത് മൂന്നാംകിട മാഷുമാരില്‍ നിന്നാണ്. സ്‌കൂളിലെ മുതിര്‍ന് കുട്ടികളില്‍ നിന്നും ആശ്ലീല പുസ്തകങ്ങളിലൂടേയുമാണ് കുട്ടികള്‍ വളരുന്നത്. ഇത് സ്ത്രീകളോടുളള സമീപനത്തെ സ്വാദീനിക്കാറുണ്ട്. നമ്മുടെ മാതാപിതാക്കള്‍ ആണ്‍ക്കുട്ടികളോട് ഇത്തരത്തിലുള്ള കാര്യങ്ങളെപ്പറ്റി പറഞ്ഞു കൊടുക്കാറില്ല. മിണ്ടാന്‍ പറ്റാത്ത ഒരു കാര്യമായി ഇതിനെ മാറ്റിവെയ്ക്കാറുണ്ട്. മറ്റൊതെങ്കിലും വഴികളിലൂടെ അവര്‍ ഇതൊക്കെ അറിഞ്ഞോട്ടെ എന്ന് വിചാരിക്കും. ഇത്തരത്തിലുള്ള കാര്യങ്ങളൊക്കെ ഇവര്‍ അറിയുന്നത് തരം താഴ്ന്ന സുഹൃത്തുക്കളില്‍ നിന്നും മറ്റ് അശ്ലീല പുസ്തകങ്ങളില്‍ നിന്നുമാണെന്നും ഇവര്‍ പറഞ്ഞു.
Post Your Comments