എണ്‍പതുകളില്‍ യുവത്വത്തിന്റെ ഹരമായിരുന്നു സില്‍ക്ക് സ്മിത. വിജയമാലയായിരുന്ന സ്മിതയെ സില്‍ക്ക് ആക്കി മാറ്റിയത് മലയാളികളാണ്. സില്‍ക്ക് സ്മിത വെറും സ്മിതയായിരുന്ന കാലഘട്ടത്തില്‍ ആന്റണി ഈസ്റ്റ് മാന്‍ എന്ന ഫോട്ടോഗ്രാഫര്‍ ആദ്യമായി താന്‍ സംവിധാനം നിര്‍വഹിച്ച ഇണയെത്തേടി എന്ന ചിത്രത്തിലെ നായികാപദവി സ്മിതയ്ക്ക് നല്‍കിയത്. വണ്ടിച്ചക്രം എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തോടുകൂടിയാണ് സ്മിത തമിഴില്‍ സില്‍ക്ക് സ്മിതയെന്ന പേരില്‍ തമിഴിന്റെ ഒരു ലഹരിയായി മാറിയത്.
വണ്ടിച്ചക്രത്തിന്റെ സംവിധായകന് വിജയനും ഒരു മലയാളിയായിരുന്നു. എല്ലാറ്റിനുപുറമെ തമിഴ്നാട്ടില്‍ റിലീസായ സില്‍ക്ക് സില്‍ക്ക് എന്ന ചിത്രത്തിന്റെ സംവിധായകനും മലയാളിയായിരുന്നു. ഗോപിനാഥന് എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. വണ്ടിച്ചക്രം എന്ന ചിത്രത്തിലൂടെയാണ് സില്‍ക്ക് സ്മിത പ്രശസ്തിയില്‍ എത്തിയത്. ചിത്രത്തിന്റെ സംവിധായകന് വിജയന് തന്റെ പുതിയൊരു ചിത്രത്തിലേക്ക് കാള്ഷിറ്റിന് ചെന്നപ്പോള്‍ സ്മിത സൗമനസ്യം കാട്ടിയില്ല.
കോപാകുലനായ വിജയന് തന്റെ അടുത്ത ചിത്രത്തില്‍ നിന്ന് സില്‍ക്ക് സ്മിതയെ മാറ്റി മറ്റൊരു ഗ്ലാമര്‍ നടിയെ കൊണ്ടുവരുകയായിരുന്നു. പട്ടക്കാ എന്ന പേരില്‍ വെളിത്തിരയില്‍ എത്തിയ മാദക തിടമ്പ് സ്മിതക്കൊരു വെല്ലുവിളിയായി മാറി. അഭിനയിക്കാന്‍ ക്യാമറയുടെ മുന്നിലെത്തിയപ്പോള്‍ അവളുടെ ഭാവം ആകെ മാറി. ക്യാമറയ്ക്ക് മുന്നില്‍ ഒരു പ്രത്യേക ശരീരഭാഷയായിരുന്നു സില്‍ക്കിന് . കണ്ണുകള്ക്ക്ും ശരീരഭാഷയ്ക്കും ഇത്രയും ഭംഗിയുള്ള ഒരു പെണ്‍കുട്ടിയെ അടുത്തകാലത്തൊന്നും ഇന്ത്യന്‍ സിനിമയില്‍ കണ്ടിട്ടിലായിരുന്നു.
Post Your Comments