ഗായികയായും നടിയായും അവതാരകയായും തിളങ്ങിയ താരമാണ് റിമി ടോമി. 11 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനു വിരാമമിടുകയാണ് താരം. റോയ്സുമായുള്ള വിവാഹമോചനത്തിനുള്ള ഹര്‍ജി താരം സമര്‍പ്പിച്ചുകഴിഞ്ഞു. ഇതിന് പിന്നാലെ ഒരു സ്വകാര്യ ചാനല്‍ പരിപാടിക്കിടെ ഗായിക വൈക്കം വിജയലക്ഷ്മിയോടു വിവാഹ വിശേഷങ്ങളെ പറ്റി ചോദിക്കുമ്പോള്‍ റിമി പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുകയാണ്.
കോടീശ്വരനായ ഒരാളെ വിവാഹം ചെയ്തതുകൊണ്ടു കാര്യമല്ല, അദ്ദേഹത്തില്‍ നിന്നും ലഭിക്കേണ്ട ചില കരുതലുകളുണ്ടെന്നാണ് റിമി പരിപാടിക്കിടെ പറയുന്നത്. റിമിയുടെ വാക്കുകള്‍ ഇങ്ങനെ: ”വിവാഹത്തിലൂടെ ഒരു സ്ത്രീ ആഗ്രഹിക്കുന്ന ചിലകാര്യങ്ങളുണ്ട്. ഒരു പെണ്ണിനു ഏതു കോടീശ്വരനെ കിട്ടിയെന്നു പറഞ്ഞാലും ഭര്‍ത്താവില്‍ നിന്നും ചില ചെറിയ കാര്യങ്ങളായിരിക്കും അവര്‍ ഇഷ്ടപ്പെടുക. അതുശ്രദ്ധിക്കണം ഇതു ശ്രദ്ധിക്കണം എന്നൊക്കെ അവര്‍ പറയുന്നതു പൊതുവേ സ്ത്രീകള്‍ക്ക് ഇഷ്ടമായിരിക്കും. അവരുടെ സ്നേഹവും കരുതലും നമ്മള് സ്ത്രീകള്‍ ഇഷ്ടപ്പെടും’ -വിവാഹമോചന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് റിമിടോമിയുടെ ഈ വാക്കുകള്‍ ഇപ്പോള്‍ വൈറല്‍ ആകുന്നത്.
പരസ്പര സമ്മതത്തോടെയാണ് ഇരുവരും വേര്‍പിരിയാനായി തീരുമാനിച്ചത്. ഒരുമിച്ച് ജീവിക്കാനാവില്ലെന്നും പരസ്പരസമ്മതത്തോടെ ഇരുവരും വേര്‍പിരിയുകയാണന്നും ഇവരുടെ സുഹൃത്തുക്കള്‍ വ്യക്തമാക്കുന്നു
Post Your Comments