മലയാള സിനിമകളില്‍ സഹനടനായി അഭിനയിച്ച പ്രശാന്ത് അലെക്സാണ്ടര്‍ ബോളിവുഡിലേക്ക്. ‘ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ്’ എന്ന ചിത്രത്തിലാണ് പ്രശാന്ത് അഭിനയിക്കുന്നത്. അഞ്ച് പ്രധാനകഥാപാത്രങ്ങളിലൊരാളായി അര്ജുന് കപൂറിനൊപ്പമാണ് അരങ്ങേറ്റം. അഞ്ച് സാധാരണ യുവാക്കള്‍ ഒരു തീവ്രവാദ നേതാവിനെ തേടിയിറങ്ങുന്നതാണ് ചിത്രത്തിന്റെ കഥ. ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം തന്നെ യുട്യൂബില്‍ ഹിറ്റാണ്.
നമ്മള് എന്ന സിനിമയിലൂടെയാണ് പ്രശാന്ത് ആദ്യമായി മലയാളത്തില്‍ അരങ്ങേറുന്നത്. പിന്നീടങ്ങോട്ട് നിരവധി സിനിമകളില്‍ അഭിനയിച്ച താരത്തിന് ആക്ഷന്‍ ഹീറോ ബിജുവിലെ പൊറ്റക്കുഴി ജോസ് എന്ന കഥാപാത്രമാണ് വഴിത്തിരിവായത്. അടുത്തിറങ്ങിയ മധുരരാജയിലും പ്രധാന കഥാപാത്രമായി പ്രശാന്ത് എത്തിയിരുന്നു.
Post Your Comments