GeneralLatest NewsTV Shows

ശ്രീനിഷ്-പേളി വിവാഹം; ബ്രൈഡല്‍ ഷവര്‍ ചിത്രങ്ങള്‍ പുറത്ത് !!

പേളി തന്നെയാണ് തന്‍റെ ഇന്‍സ്റ്റാഗ്രാമിലൂടെ ചിത്രങ്ങള്‍ പുറത്തുവിട്ടത്.

ടെലിവിഷന്‍ അവതാരകയും നടിയുമായ പേളിയും സീരിയല്‍ താരം ശ്രീനിഷ് അരവിന്ദും വിവാഹിതരാകുന്നു. മെയ് അഞ്ചിനാണ് ഇരുവരുടെയും വിവാഹം. കഴിഞ്ഞ ദിവസം നടന്ന ബ്രൈഡല്‍ ഷവറിന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പേളി തന്നെയാണ് തന്‍റെ ഇന്‍സ്റ്റാഗ്രാമിലൂടെ ചിത്രങ്ങള്‍ പുറത്തുവിട്ടത്.

മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ് ബോസ് ഷോയിലൂടെയാണ് ഇരുവരും പ്രണയത്തിലായത്. എന്നാല്‍  ശ്രീനിഷ്-പേളി ബന്ധം പലപ്പോഴും വിമര്‍ശനത്തിനു ഇരയായിട്ടുണ്ട്. മത്സരത്തിന്‍റെ ഭാഗമായാണോ അതോ യഥാര്‍ഥ പ്രണയമാണോ ഇരുവരും തമ്മിലുള്ളത് എന്നായിരുന്നു ആരാധകരുടെ സംശയം.

മെയ് 5ന് നെടുമ്പാശ്ശേരി സിയാൽ കൺവെൻഷൻ സെന്‍ററിലാണ് വിവാഹചടങ്ങുകള്‍ നടക്കുന്നത്. മെയ് എട്ടിന് പാലക്കാട് വെച്ചും വിവാഹാഘോഷങ്ങള്‍ ഉണ്ടാകും.

shortlink

Related Articles

Post Your Comments


Back to top button